/kalakaumudi/media/post_banners/0386f789a77f52f02b982f5dbb74727d2d7bd5d1b346604135e17e90c9f5c467.jpg)
കൊച്ചി: യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ ഇസുസു മോേട്ടാഴ്സ് ഇന്ത്യ കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍, പെരുമ്പാവൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ പുതിയ ഷോറൂം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുതിയ ഷോറൂമുകളില്‍ ഇസുസു ഡി-മാക്സ് പിക്കപ്പുകളുടെയും എംയു-എക്സ് എസ്യുവിയുടെയും റേഞ്ചുകള്‍ പുറത്തിറക്കി. കേരളത്തില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ മികച്ച വിപണി മുന്നില്‍ കണ്ടുകൊണ്ടാണ് ഇസുസു പ്രവര്‍ത്തനം വ്യാപിക്കുന്നത്. കേരളത്തില്‍ ആകെ 6 ഷോറൂമുകളാണ് ഇസൂസുവിനുള്ളത്.