ജാഗ്വാർ ഐ-പേസ് മാർച്ച് 9 ന് എത്തും

By aswany.10 02 2021

imran-azhar

 


ആദ്യത്തെ ഓൾ–ഇലക്ര്ടിക് പെർഫോമൻസ് എസ്യുവിയായ ജാഗ്വാർ ഐ–പേസ് 2021 മാർച്ച് 9 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ജാഗ്വാർ ലാൻഡ് റോവർ. വാർത്താക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

 

ലാൻഡ് റോവർ ഡിഫെൻഡറിന്റെ ഡിജിറ്റൽ ലോഞ്ചിനോടുള്ള അതിശയകരമായ പ്രതികരണത്തിന് ശേഷം, ജാഗ്വാർ ഐ–പേസ് ഇന്ത്യൻ വിപണിയിലെത്തിക്കുന്നതിന് മറ്റൊരു ഡിജിറ്റൽ അനുഭവം ഒരുക്കുന്നതിൽ ആവേശമുണ്ടെന്ന് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.

 

സുസ്ഥിര വ്യവസ്ഥയുടെ വീക്ഷണകോണിൽ നിന്ന് പ്രായോഗികമായി രൂപകൽപ്പന ചെയ്തതും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതും, കാര്യക്ഷമമായ ചലനാത്മകതയെ പിന്തുണയ്ക്കുന്നതുമായ ഇലക്ര്ടിക് വാഹനങ്ങൾ അഭിമുഖീകരിക്കുന്ന ഭാവിയിലെ നഗര മെട്രോപോളിസിലേക്ക് ആകർഷകമായ ഈ ഡിജിറ്റൽ ഇവന്റ് എത്തിനോക്കും.

 

 

അദ്വിതീയവും അത്യന്താധുനികവും പാരിസ്ഥിതികമായി രൂപകൽപ്പന ചെയ്തതുമായ ലോഞ്ച് ഇവന്റിലൂടെ വാഗ്ദാനം ചെയ്യുന്ന വെർച്വൽ അനുഭവം മാധ്യമ പ്രവർത്തകരും ഞങ്ങളുടെ ബഹുമാനപ്പെട്ട ഉപഭോക്താക്കളും ബ്രാൻഡിന്റെ ആരാധകരും നന്നായി ആസ്വദിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

2019 ലെ വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് ഗ്രീൻ കാർ ഓഫ് ദ ഇയർ, വേൾഡ് കാർ ഡിസൈൻ ഓഫ് ദ ഇയർ തുടങ്ങി ഒരേസമയം മൂന്ന് ലോക കാർ കിരീടങ്ങളും നേടുന്ന ആദ്യ കാറായ ഐ–പേസ് എന്നിങ്ങനെ തുടക്കം മുതൽ ഐ–പേസ് 80 ലധികം ആഗോള അവാർഡുകൾ നേടിയിട്ടുണ്ട്.

 

 

OTHER SECTIONS