ജാവയുടെ രണ്ടാം വരവ് ആഘോഷിച്ച് കിംഗ് ഖാൻ

By Sooraj Surendran.17 11 2018

imran-azhar

 

 

പണ്ട് കാലത്ത് യുവത്വത്തിന്റെ പ്രതീകമായിരുന്ന വാഹനമാണ് ജാവ. ജാവയെ അറിയാത്തവർ വളരെ ചുരുക്കമാണ്. ഒരുകാലത്ത് സിനിമകളിലും മഹീന്ദ്രയുടെ ജാവ തരംഗം സൃഷ്ടിച്ചു. ഒരു കാലഘട്ടത്തിന്റെ ഓർമകളുമായി ജാവ രണ്ടാം വരവിനൊരുങ്ങുകയാണ്. ജാവയുടെ രണ്ടാം വരവ് ആഘോഷിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം 'കൊള്ളാം, ഞാൻ വളർന്നതു ഇതിലാണ്' ആനന്ദ് മഹിന്ദ്രയുടെ ഒരു ട്വീറ്റിനു മറുപടിയായി കിങ് ഖാൻ കുറിച്ച വാക്കുകളാണിവ. ഷാരൂഖ് തന്റെ നിരവധി സിനിമകളിലാണ് ജാവ യെസ്ഡി ബൈക്കുകളിലൂടെ ചീറിപാഞ്ഞത്. ജാവമോട്ടോർസൈക്കിളിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഇന്നലെ പോസ്റ്റു ചെയ്ത ഒരു വിഡിയോയിലൂടെയാണ് നിർമാതാക്കൾ സിനിമയിലെ ആ സുവർണകാലത്തേക്ക് തിരിച്ചുനടന്നത്.

OTHER SECTIONS