ജീപ്പിന്‍റെ ചെറു എസ് യു വി റെനഗേഡ് വരുന്നു

By praveen prasannan.30 Jun, 2017

imran-azhar

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് കോംപാക്ട് എസ് യു വി സെഗ്മന്‍റിലേക്ക്. ചെറു എസ് യു വി റെനഗേഡിനെയാണ് കന്പനിയില്‍ കന്പനി ഇന്ത്യയില്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്നത്.

ഹ്യൂന്തായ് ക്രേറ്റ, ഡസ്റ്റര്‍ തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും റെനഗേഡിന്‍റെ മല്‍സരം. കോംപസിനെ നിര്‍മ്മിച്ചിരിക്കുന്ന അതേ പ്ളാറ്റ്ഫോമില്‍ തന്നെ നിര്‍മ്മിക്കുന്ന റെനഗേഡിന് 4232 എം എം നീളവും 2022 എം എം വീതിയുമുണ്ടാകും.

ക്രേറ്റയേക്കാള്‍ 40 എം എം നീളക്കുറവും 242 എം എം വീതി കൂടുതലുമുണ്ടാകും റെനഗേഡിന്. കോംപസിലെ എഞ്ചിന്‍ തന്നെയാകും റെനഗേഡിലെങ്കിലും ഇവയുടെ കരുത്ത് കുറഞ്ഞ വകഭേദമായിരിക്കും.

പുതിയ വാഹനത്തിന് രണ്ട് ലിറ്റര്‍ ഡീസല്‍ എഞ്ചിനും 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായിരിക്കും. അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വില പത്ത് ലക്ഷത്തിനടുത്താകുമെന്നാണ് സൂചന.