മിനികൂപ്പർ എസ് സ്വന്തമാക്കി ജോജു ജോർജ്

By Sooraj Surendran .27 04 2019

imran-azhar

 

 

നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ജോസഫ് എന്ന ചിത്രമാണ് ജോജുവിന് പ്രേക്ഷക മനസുകളിൽ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്. ജോജുവിന്റെ വാഹനക്കമ്പം എല്ലാവർക്കും സുപരിചിതമാണ്. റാംഗ്ലർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങൾ ജോജു നേരത്തെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ബ്രിട്ടീഷ് ഐതിഹാസിക ബ്രാൻഡായ മിനിയുടെ ഏറ്റവും പ്രശസ്ത മോഡലുകളിലൊന്നാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മിനി കൂപ്പർ എസിന്റെ മൂന്നു ഡോർ പെട്രോൾ പതിപ്പാണ് ജോജു സ്വന്തമാക്കിയത്. 1998 സിസി എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 189 ബിഎച്ച്പി കരുത്തുണ്ട്. ഏകദേശം 30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കൊച്ചിയിലെ പ്രീഓൺഡ് കാർ ഡീലർഷിപ്പായ ഹർമ്മൻ മോട്ടോഴ്സിൽ നിന്നുമാണ് ജോജു തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയത്.

OTHER SECTIONS