വെഴ്സിസ് 1000 വീണ്ടുമെത്തുന്നു

By Online Desk.26 11 2018

imran-azhar

 

 

ടോക്യോ: കാവസാക്കി 'വെഴ്സിസ് 1000' -ുമായി തിരിച്ചെത്തുന്നു. ആദ്യ ബാച്ചിലെ ബൈക്കുകള്‍ക്കുള്ള ബുക്കിങ് കമ്പനി ഡിസംബര്‍ 31 വരെ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലായിലാണ് കാവസാക്കി ഇന്ത്യയിലെ 'വെഴ്സിസ് 1000' ബൈക്കിന്റെ വില്‍പ്പന നിര്‍ത്തിയത്. കാര്യമായ വില്‍പ്പനയില്ലാത്തതാണ് കാരണം. 'വെഴ്സിസ് 1000' ബൈക്കിന് 11 ലക്ഷത്തോളം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഒന്നര ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്യാം.


ബൈക്കില്‍ 1,043 സി സി, നാലു സിലിണ്ടര്‍ എന്‍ജിനാണുള്ളത്. ഫ്യുവലിങ്ങിലെ കൃത്യതയ്ക്കായി റൈഡ് ബൈ വയര്‍ സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ ഇ ഡി ടെയില്‍ ലാംപ്, എല്‍ ഇ ഡി ടേണ്‍ സിഗ്നല്‍, തുടങ്ങിയവയ്ക്കൊപ്പം കൊത്തിയെടുത്ത പോലുള്ള എല്‍ ഇ ഡി ഹെഡ്ലാംപ്, ഡിജിറ്റല്‍ എല്‍ സി ഡി സ്‌ക്രീന്‍ സഹിതം 'എച്ച് ടു'വിലേതിന് സമാനമായ ഇന്‍സ്ട്രമെന്റ് കണ്‍സോളാണ് ബൈക്കിന് ലഭിക്കുന്നത്.  കാവസാക്കി പുത്തന്‍ 'വെഴ്സിസ് 1000'ന്റെ കിറ്റുകള്‍ ഇന്ത്യയിലെത്തിച്ച് അസംബിള്‍ ചെയ്താവും വില്‍പ്പനയ്ക്കെത്തിക്കുക.

 

OTHER SECTIONS