ഡിജിറ്റല്‍ ഹബിന് സര്‍ക്കാരിന്റെ മികച്ച പിന്തുണ : നിസാര്‍ മോട്ടേഴ്‌സ്

By online desk.30 11 2019

imran-azhar

 

ടോക്കിയോ : കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിക്കാന്‍ സര്‍ക്കാരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റ് മിനോരു നൌര്‍മറൂ പറഞ്ഞു. ടോക്കിയോയില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സെമിനാറിലായിരുന്നു നിസാന്‍ വൈസ് പ്രസിഡണ്ടിന്റെ അഭിപ്രായപ്രകടനം.കേരളത്തിലെ റോഡ്-ഗതാഗത സൗകര്യങ്ങളും ശുദ്ധവായുവും രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളെക്കാള്‍ മികച്ചതാണ്. ജനങ്ങളുടെ സഹകരണവും മികച്ചതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 600ഓളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. തിരുവനന്തപുരത്തെ തന്നെ മറ്റ് ഐടികമ്പനികളിലെ 400ഓളം പേരുടെ സേവനവും ഉപയോഗിക്കുന്നു. 1000ത്തോളം കൊണ്‍ട്രാക്ടര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും പരോക്ഷമായും തൊഴില്‍ നല്‍കുന്നു.161 രാജ്യങ്ങിളിലെ നിസാന്റെ എല്ലാ ബ്രാന്‍ഡ് ഉല്‍പ്പനങ്ങള്‍ക്കും നല്‍കുന്ന പിന്തുണയില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിച്ചത്.

OTHER SECTIONS