ഇന്ത്യയില്‍ നിന്നുള്ള വണ്ടിക്കയറ്റുമതി, ഒന്നാം സ്ഥാനത്ത് കിയ

ആഭ്യന്തര വിപണിയില്‍, കിയ 2021 മാര്‍ച്ചില്‍ 19,100 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,583 യൂണിറ്റായിരുന്നു. ഇതുവഴി 122.5 ശതമാനം വളര്‍ച്ചയാണ് കിയ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

author-image
Aswany mohan k
New Update
ഇന്ത്യയില്‍ നിന്നുള്ള വണ്ടിക്കയറ്റുമതി, ഒന്നാം സ്ഥാനത്ത് കിയ

ന്യൂഡല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ യൂട്ടിലിറ്റി വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായി മാറി കിയ മോട്ടോഴ്‌സ്. അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിനെ മറികടന്നാണ് ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഈ നേട്ടം എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

കിയ കഴിഞ്ഞ വര്‍ഷം 40,440 യൂണിറ്റുകള്‍ കിയ കയറ്റുമതി ചെയ്തു. ഇതിനു മുമ്പത്തെ സാമ്പത്തിക വര്‍ഷത്തിലെ 21,461 യൂണിറ്റുകളെ അപേക്ഷിച്ച് 88.43 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

39,897 യൂണിറ്റ് കയറ്റുമതിയുമായി ഫോര്‍ഡ് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇതേ കാലയളവില്‍ ഹ്യുണ്ടായി 29,711 യൂണിറ്റാണ് കയറ്റുമതി ചെയ്തത്. ഫോര്‍ഡ്, ഹ്യുണ്ടായി എന്നിവ യഥാക്രമം 54.88 ശതമാനവും 37.58 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെട്ട് മൂന്ന് പാസഞ്ചര്‍ വാഹനങ്ങളില്‍ ഒന്നാണ് കിയ സെല്‍റ്റോസ്. ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്ക, ദക്ഷിണേഷ്യന്‍ വിപണികളിലെ 40 രാജ്യങ്ങളിലേക്കാണ് വാഹനം കയറ്റുമതി ചെയ്യുന്നത്.

ആഭ്യന്തര വിപണിയില്‍, കിയ 2021 മാര്‍ച്ചില്‍ 19,100 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,583 യൂണിറ്റായിരുന്നു. ഇതുവഴി 122.5 ശതമാനം വളര്‍ച്ചയാണ് കിയ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനമാണ് സെല്‍റ്റോസ് എസ്യുവി. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസുമായി കിയ ഇന്ത്യയില്‍ എത്തുന്നത്.

kia becomes indias largest exporter