കിയ സെല്‍റ്റോസിന്റെ വില വര്‍ധിപ്പിക്കുന്നു

By online desk.30 11 2019

imran-azhar

 

മുംബൈ : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ നസെല്‍റ്റോസിന്റെ വില വര്‍ധിപ്പിക്കുന്നു. 2020 ജനുവരി ഒന്ന് മുതല്‍ പുതിയ വിലയായിരിക്കുമെന്നാണ് സൂചന.

 

കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന എസ്യുവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സെല്‍റ്റോസിന് 9.69 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ജനുവരി ഒന്ന് വരെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന വാഹനങ്ങള്‍ക്ക് ഈ വിലയായിരിക്കും ഇടാക്കുക. കൂടുന്ന വില എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

 

മികച്ച സ്റ്റൈലിലും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ശക്തമായ സുരക്ഷയുടെയും അകമ്ബടിയോടെയാണ് കിയ സെല്‍റ്റോസ് നിരത്തുകളിലെത്തിയത്. രാജ്യത്ത് ബിഎസ്-6 എന്‍ജിന്‍ പ്രാബല്യത്തില്‍ വരുന്നതിന് മുൻപ് ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനില്‍ എത്തിയെന്നതും കിയയുടെ പ്രത്യേകതയായണ്.

 

ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലായി 16 വേരിയന്റുകളായാണ് സെല്‍റ്റോസ് നിരത്തിലെത്തിയിട്ടുള്ളത്. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത്, ഏഠഗ, ഏഠത, ഏഠത+ എന്നിവ പെട്രോള്‍ പതിപ്പുകളും ഒഠഋ, ഒഠഗ, ഒഠഗ+, ഒഠത, ഒഠത+ എന്നീ ഡീസല്‍ വകഭേദങ്ങളും.

 

115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍.

OTHER SECTIONS