പുതിയ എസ്‍യുവുമായി കിയ റെഡി !

ഇന്ത്യൻ വിപണിയെ കീഴടക്കാൻ ഒരുങ്ങി കൊറിയൻ വാഹന നിർമാതാക്കളായ കിയ.കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പുതിയ അഞ്ചിനം വാഹനങ്ങളാണ് കിയ നിരത്തിലേക്ക് ഇറക്കിയിരിക്കുന്നത്. കൊറിയയിൽ ഹ്യുണ്ടായ് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് കിയ

author-image
BINDU PP
New Update
പുതിയ എസ്‍യുവുമായി കിയ റെഡി !

ഇന്ത്യൻ വിപണിയെ കീഴടക്കാൻ ഒരുങ്ങി കൊറിയൻ വാഹന നിർമാതാക്കളായ കിയ.കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പുതിയ അഞ്ചിനം വാഹനങ്ങളാണ് കിയ നിരത്തിലേക്ക് ഇറക്കിയിരിക്കുന്നത്. കൊറിയയിൽ ഹ്യുണ്ടായ് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് കിയ. 30 ശതമാനം വിപണി വിഹിതമുള്ള കിയ 2019 പകുതിയോടു കൂടി ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യയിൽ എസ്‍യുവി വാഹനങ്ങൾക്ക് വർധിച്ചുവരുന്ന ഡിമാന്‍റ് കണക്കിലെടുത്താണ് ഈ നീക്കം. ആന്ധ്രപ്രദേശിലുള്ള പുതിയ പ്ലാന്‍റിൽ നിന്നായിരിക്കും കിയയുടെ ആദ്യ എസ്‍യുവി പുറത്തിറങ്ങുക. മൂന്ന് വർഷം കൊണ്ട് ഇന്ത്യയിലെ അഞ്ച് മികച്ച നിർമാതാക്കളിൽ ഒന്നായി തീരണമെന്നാണ് കിയ ലക്ഷ്യമിടുന്നത്. അതിനായി 3,000ത്തോളം ജീവനക്കാരെ നിയമിച്ചുകൊണ്ട് പ്ലാന്‍റ് നിർമാണം ആരംഭിച്ചു കഴിഞ്ഞു. വർഷത്തിൽ മൂന്ന് ലക്ഷത്തോളം കാറുകൾ ഉല്പാദിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള പ്ലാന്‍റ് ആണ് ഒരുക്കുന്നത്. ഏതാണ്ട് 600 ഏക്കറിൽ ഒരുങ്ങുന്ന പ്ലാന്‍റ് 2019 ഓടെ പ്രവർത്തിച്ച് തുടങ്ങുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്.

kia motors