ഏഴ് സീറ്റര്‍ എസ്.യു.വിയായി കിയ സോണറ്റ്

വാഹനപ്രേമികളുടെ ഇഷ്ടവാഹനമായി സ്ഥിരപ്രതിഷ്ഠ നേടാൻ ചുരുങ്ങിയ കാലയളവ് മാത്രമേ കിയ മോട്ടോഴ്‌സിന്റെ സോണറ്റിന് വേണ്ടി വന്നുള്ളൂ. കോംപാക്ട് എസ്.യു.വിയായ സോണറ്റ് ഇപ്പോഴിതാ ഏഴ് സീറ്റര്‍ എസ്.യു.വിയായി വീണ്ടും അവതരിപ്പിക്കുകയാണ് കിയ മോട്ടോഴ്‌സ്. സോണറ്റ് 7 എന്ന് പേരിട്ടിരിക്കുന്ന വാഹനം ആദ്യ ഘട്ടത്തിൽ ഇൻഡൊനീഷ്യനയിലാണ് അവതരിപ്പിക്കുന്നത്. 1790 എം.എം. വീതിയിലും 1642 എം.എം. ഉയരവും 2500 എം.എം. വീല്‍ബേസുമായിരിക്കും സോണറ്റ് 7-ലും നല്‍കുകയെന്നാണ് സൂചന.

author-image
Sooraj Surendran
New Update
ഏഴ് സീറ്റര്‍ എസ്.യു.വിയായി കിയ സോണറ്റ്

വാഹനപ്രേമികളുടെ ഇഷ്ടവാഹനമായി സ്ഥിരപ്രതിഷ്ഠ നേടാൻ ചുരുങ്ങിയ കാലയളവ് മാത്രമേ കിയ മോട്ടോഴ്‌സിന്റെ സോണറ്റിന് വേണ്ടി വന്നുള്ളൂ. കോംപാക്ട് എസ്.യു.വിയായ സോണറ്റ് ഇപ്പോഴിതാ ഏഴ് സീറ്റര്‍ എസ്.യു.വിയായി വീണ്ടും അവതരിപ്പിക്കുകയാണ് കിയ മോട്ടോഴ്‌സ്.

സോണറ്റ് 7 എന്ന് പേരിട്ടിരിക്കുന്ന വാഹനം ആദ്യ ഘട്ടത്തിൽ ഇൻഡൊനീഷ്യനയിലാണ് അവതരിപ്പിക്കുന്നത്. 1790 എം.എം. വീതിയിലും 1642 എം.എം. ഉയരവും 2500 എം.എം. വീല്‍ബേസുമായിരിക്കും സോണറ്റ് 7-ലും നല്‍കുകയെന്നാണ് സൂചന.

കിയ മോട്ടോഴ്‌സിന്റെ 1.5 ലിറ്റര്‍ സ്മാര്‍ട്ട്‌സ്ട്രീം പെട്രോള്‍ എന്‍ജിനാണ് സോണറ്റ് 7-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 113 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ, ഇന്റിലിജെന്റ് വേരിബിള്‍ ട്രാന്‍സ്മിഷനോ ആയിരിക്കും ഈ വാഹനത്തിന്റെ സവിശേഷത.

ഇന്ത്യയിലുള്ള സോണറ്റില്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടിവിറ്റി ഫീച്ചറുകള്‍, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം തുടങ്ങിയവയാണ് സോണറ്റ് 7-ലും ഒരുങ്ങിയിട്ടുള്ളത്.

kia sonet 7