കിക്ക്സിനോട് ഏറെയിഷ്ടം ; ഇന്ത്യയിലെ വില 9.55 ലക്ഷം രൂപ

By online desk.28 01 2019

imran-azhar

 

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ നിസാന്‍ കിക്ക്‌സിനെ പുറത്തിറക്കിയപ്പോള്‍ ആരാധകരില്‍ നിന്ന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. ഏറ്റവും നൂതനമായ സവിശേഷതകളും ആധുനിക സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന മോഡലാണ് നിസാന്‍ കിക്ക്സ്. 9.55 ലക്ഷം രൂപയാണ് വില. ഇന്ത്യയിലുള്ള എല്ലാ നിസ്സാന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ നിസ്സാന്‍ കിക്ക്സ് സ്വന്തമാക്കാന്‍ സാധിക്കും.

 

നാലു പ്രത്യേക വേരിയന്റുകളിലാണ് കിക്ക്സ് ഡീസല്‍ ലഭ്യമാവുക. എക്സ് എല്‍, എക്സ് വി, എക്സ് വി പ്രീമിയം, എക്സ് വി പ്രീമിയം പ്ലസ്. കിക്ക്സ് പെട്രോള്‍ വേരിയന്റുകളില്‍ എക്സ് എല്‍, എക്സ് വിയുമാണ് ലഭ്യമാവുക. പേള്‍ വൈറ്റ്, ബ്ളേഡ് സില്‍വര്‍, ബ്രോസ് ഗ്രേ, ഫയര്‍ റെഡ്, ആംബര്‍ ഓറഞ്ച്, ഡീപ്പ് ബല്‍ പേള്‍, നൈറ്റ് ഷേഡ്, ഫയര്‍ റെഡ് ആന്‍ഡ് ഒനിക്സ് 'ട്ടോക്ക്, ബ്രോസ് ഗ്രേ ആന്‍ഡ് ആംബര്‍ ഓറഞ്ച്, പേള്‍ വൈറ്റ് ആന്‍ഡ് ഒനിക്സ് 'ട്ടോക്ക്, പേള്‍ വൈറ്റ് ആന്‍ഡ് ആംബര്‍ ഓറഞ്ച് എിങ്ങനെ 11 നിറങ്ങളിലാണ് നിസ്സാന്‍ കിക്ക്സ് ലഭ്യമാവുക.

 

ഉപഭോക്താവിന്റെ വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസൃതമായി 27 വ്യത്യസ്ത അക്സസറി വിഭാഗങ്ങള്‍ കിക്ക്സില്‍ ചെയ്യാന്‍ സാധിക്കും. ഇത്തരത്തിലുള്ള ആക്സസറീസിനു ഒരു വര്‍ഷത്തെ വാറണ്ടിയുണ്ട്. 1.5 എച്ച് 4കെ പെട്രോള്‍ ഓപ്ഷനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ സംവിധാനവും, 1.5 കെ 9 കെ ഡിസിഐ ഡീസല്‍ എഞ്ചിനു 6 സ്പീഡ് മാനുവല്‍ ഗിയര്‍ സംവിധാനവുമാണുള്ളത്. 14.23 കിലോമീറ്റര്‍ (പെട്രോള്‍),20.45 കിലോമീറ്റര്‍ (ഡീസല്‍) ഇന്ധനക്ഷമതയാണ് പുതിയ നിസ്സാന്‍ കിക്ക്സിനുള്ളത്.

 


ഇന്ത്യയില്‍ ഇതാദ്യമായി നിസ്സാന്‍ കിക്ക്സിനായി സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിക്കുന്നു . ഇന്റലിജന്‍സ് ചോയ്സ് ഓഫ് ഓണര്‍ഷിപ്പ്' പാക്കേജില്‍ നിന്നും ഉപഭോക്താവിന് നിസ്സാന്‍ കിക്ക്സ് പൂജ്യം ഡൗ പെയ്മെന്റില്‍ സ്വന്തമാക്കാം. പ്രതിമാസ ഫീസ് നിരക്കില്‍ ഇന്‍ഷ്വറന്‍സ്, അറ്റകുറ്റപ്പണികള്‍, 24,7 റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ ഉള്‍പ്പെടും. പൂര്‍ണമായ ശ്രേണിയിലും എല്ലാ കളറുകളിലും നിസ്സാന്‍ കിക്ക്സിന്റെ സബ്സ്‌ക്രിപ്ഷന്‍ ലഭ്യമാണ്.

 


ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. പുതിയ നിസ്സാന്‍ കിക്ക്സിന്റെ ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് മൂന്ന് വര്‍ഷത്തെ വാറണ്ടി, 30,000 കിലോമീറ്റര്‍ വരെയുള്ള മെയിന്റനന്‍സ് പാക്കേജ്, 24,7 റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയവ സൗജന്യമായി ലഭിക്കും. മാത്രമല്ല ഒരു ചെറിയ ഫീസ് നല്‍കി ഈ സേവനങ്ങള്‍ അഞ്ചു വര്‍ഷം വരെ ഉയര്‍ത്താം.

 

പുതിയ നിസ്സാന്‍ കിക്ക്സ് ഉപഭോക്താക്കള്‍ക്ക് ഇടയില്‍ കൗതുകവും ഉത്സാഹവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്റലിജന്റ് ടെക്നോളജി, ക്ലാസ് ലീഡിങ്ങ് പ്രീമിയം നെസ്, ഉടമസ്ഥതയുടെ ബുദ്ധിപൂര്‍വമായ തിരഞ്ഞെടുപ്പ്, വ്യക്തിഗതമാക്കല്‍ എന്നിവയുടെ അസാധാരണമായ സംയോജനത്തോടുകൂടിയ ഒരു വാഹന പാക്കേജാണ് നിസ്സാന്‍.

OTHER SECTIONS