ഇലക്ട്രിക്ക് ബസുകൾ കേരളത്തിലെത്തി

By Sooraj S.15 Jun, 2018

imran-azhar

 

 

കെ എസ് ആർ ടി സിയുടെ പുതിയ ഇലക്ട്രിക്ക് ബസുകൾ കേരളത്തിലെത്തി. ജൂൺ 18 മുതൽ ഈ ബസുകൾ സർവിസ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ. കെ എസ് ആർ ടി സിയുടെ എ സി ബസുകളെക്കാൾ നല്ല വിലയാണ് ഈ ബസുകൾക്ക്. ഒരു ബസിന് 1.6 കോടി രൂപയാണ് നിർമ്മാണ ചിലവ്. നഷ്ടത്തിൽ ഓടുന്ന കെ എസ് ആർ ടി സിക്ക് ഇത്രയും വില മുടക്കി ബസുകൾ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ വാടകയ്ക്കാകും ബസുകൾ എടുക്കുക. ബസിന്റെ ഉൾവശം മികച്ച സാങ്കേതിക സംവിധാനങ്ങളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. മണിക്കൂറിൽ 80 കിലോമീറ്ററാണ് ബസിന്റെ വേഗത. ഒറ്റ ചാര്‍ജില്‍ 250കിലോമീറ്റര്‍ ഓടും. എന്നിവയാണ് ബസിന്റെ സവിശേഷതകൾ. തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാകും ബസുകൾ ഓടുക.