അഡ്വഞ്ചര്‍ 790 മോഡലിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച് കെടിഎം

By online desk.04 08 2019

imran-azhar

 

 

ഓസ്ട്രേലിയന്‍ ഇരു-ചക്രവാഹന നിര്‍മ്മാതാക്കളായ കെടിഎം കൂടുതല്‍ കരുത്തുള്ള മോഡലുമായി വിപണിയിലേക്ക്. കെടിഎം അഡ്വഞ്ചര്‍ 790 മോഡലിനെ കമ്പനി ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയിലും മോഡലിനെ ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെടിഎം അഡ്വഞ്ചര്‍ 790 മോഡലിന് 350,000,000 ഇന്തോനേഷ്യന്‍ റുപ്പിയാണ് (ഇന്ത്യയില്‍ ഏകദേശം 17.19 ലക്ഷം രൂപ) വില. കെടിഎം അവതരിപ്പിക്കുന്ന സൂപ്പര്‍ നെയ്ക്കഡ് ബൈക്കാണ് അഡ്വഞ്ചര്‍ 790 ഡ്യൂക്ക്. ഇന്ത്യയില്‍ കെടിഎം ഇതുവരെ കൊണ്ടുവന്നിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന മോഡലാണിത്. 790 ഡ്യൂക്ക് ഇന്ത്യയില്‍ കെടിഎമ്മിന്റെ നിര്‍ണായക അവതാരമായി മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  കെടിഎം 790 അഡ്വഞ്ചര്‍, കെടിഎം 790 അഡ്വഞ്ചര്‍ ഞ എന്നിങ്ങനെ രണ്ട് വേരിയന്റുകളെയാണ് ഇന്ത്യയില്‍ കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. കോര്‍ണറിംഗ് എബിഎസ്, ക്വിക്ക് ഷിഫ്റ്റര്‍, റൈഡ് ബൈ വയര്‍ എന്നിങ്ങനെ നീളും മറ്റു സവിശേഷതകള്‍. 189 കിലോയാണ് മോഡലിന്റെ ആകെ ഭാരം. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 8 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍ ട്രയംഫ് ടൈഗര്‍ 800തഇ, ബിഎംഡബ്ല്യു എ850 ഏട, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 മോഡലുകളാണ് 790 ഡ്യൂക്ക് അഡ്വഞ്ചറിന്റെ നിരത്തിലെ എതിരാളികള്‍.

OTHER SECTIONS