അറുപതു വർഷ എംബ്ലവും പ്രത്യേക സവിശേഷതകളും; മിനി കൂപ്പറിന്റെ പ്രത്യേക പതിപ്പ് സ്വന്തമാക്കി ചാക്കോച്ചൻ

By Sooraj Surendran.14 07 2020

imran-azhar

 

 

മലയാളത്തിന്റെ പ്രിയ താരങ്ങൾക്ക് വാഹനങ്ങളോടുള്ള കമ്പം നമുക്കെല്ലാം സുപരിചിതമാണ്. ലാലേട്ടന്റെയും, മമ്മൂക്കയുടെയും, ദുൽഖറിന്റെയുമൊക്കെ വാഹന കളക്ഷനുകളും സമൂഹമാധ്യമങ്ങളിൽ വാർത്തകളാകാറുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയ വാഹനമാണ് വാഹന പ്രേമികൾക്കിടയിലും, ആരാധകർക്കിടയിലും ചർച്ച വിഷയം. മിനി കൂപ്പറിന്റെ പ്രത്യേക പതിപ്പാണ് ചാക്കോച്ചൻ സ്വന്തമാക്കിയിരിക്കുന്നത്. അറുപതു വർഷ എംബ്ലവും പ്രത്യേക സവിശേഷതകളുമാണ് ഈ വാഹനത്തിന്റെ പ്രത്യേകതകൾ. ലിമിറ്റഡ് എഡിഷനായി കമ്പനി പുറത്തിറക്കിയ വാഹനത്തിൽ വെറും 20 എണ്ണം മാത്രമാണ് ഇന്ത്യക്കായി അനുവദിച്ചത്. ഇതിൽ 4 എണ്ണം മാത്രം കേരളത്തിനും ലഭിച്ചു. അതിലൊന്നിനെയാണ് ചാക്കോച്ചൻ സ്വന്തമാക്കിയത്.

 

ചാക്കോച്ചന്റെ പ്രിയ പത്നി പ്രിയയാണ് താക്കോൽ ഏറ്റുവാങ്ങിയത്. 60 വർഷം ആഘോഷിച്ചത് അടുത്തിടെയാണ്. ഇതിന്റെ ഭാഗമായാണ് പ്രത്യേക പതിപ്പ് കമ്പനി പുറത്തിറക്കിയത്. രാജ്യാന്തര വിപണിയിൽ 3 ഡോർ, 5 ഡോർ വകഭേദങ്ങളിൽ നാലു എൻജിൻ വകഭേദങ്ങളിൽ മിനി കൂപ്പർ ലഭ്യമാണ്. ഇന്ത്യയിൽ 3 ഡോർ കൂപ്പർ എസ് വകഭേദത്തിൽ മാത്രമേ പ്രത്യേക പതിപ്പുള്ളൂ. രണ്ടു ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ 6.7 സെക്കന്റുകൾ മാത്രം മതി ഈ വാഹനത്തിന്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 

 

OTHER SECTIONS