ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ ഇന്ത്യന്‍ വിപണിയില്‍

By anju.10 02 2019

imran-azhar


ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ ഇന്ത്യന്‍ വിപണിയില്‍ എത്തി. 3.73 കോടി രൂപ ആണ് വില.ഹുറാക്കാന് പകരക്കാരനായാണ് പുതിയ ഹുറാക്കാന്‍ ഇവോ എത്തിയിരിക്കുന്നത്. സാങ്കേതികമായി ഹുറാക്കാന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പാണ് ഇവോയെങ്കിലും, നൂതന സംവിധാനങ്ങളുടെ ധാരാളിത്തം മോഡലിന് പുതുതലമുറ ലംബോര്‍ഗിനി ഹുറാക്കാനെന്ന വിശേഷണം ചാര്‍ത്തുന്നു.

 

ഈ വര്‍ഷം അറുപതു ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഇന്ത്യയില്‍ ലംബോര്‍ഗിനി ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം 45 കാറുകള്‍ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ രാജ്യത്ത് വില്‍ക്കുകയുണ്ടായി. 2017 -ല്‍ ലംബോര്‍ഗിനിയുടെ വില്‍പ്പന 26 യൂണിറ്റായിരുന്നു. അടുത്ത നാല് വര്‍ഷത്തിനകം ഇന്ത്യയെ തങ്ങളുടെ സുപ്രധാന വിപണിയാക്കി മാറ്റുകയാണ് കമ്ബനിയുടെ ലക്ഷ്യം. കഴിഞ്ഞമാസം പുത്തന്‍ അവന്റഡോര്‍ SVJ പതിപ്പിനെയും ലംബോര്‍ഗിനി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.