യാത്രക്കാരുടെ ശ്രദ്ധക്ക്....! വാഹന പരിശോധനയില്‍ കുടുങ്ങാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്.

By Anju N P.16 Dec, 2017

imran-azhar


റോഡില്‍ വാഹനപരിശോധനയില്‍ പെടാത്തവര്‍ ചുരുക്കമായിരിക്കും. നിയമലംഘിച്ച് റോഡില്‍ വിഹരിക്കുന്നവര്‍ക്കും അപകടങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനും ഇത്തരം വാഹനപരിശോധനകള്‍ അത്യാവശ്യം തന്നെയാണ്. എന്നാല്‍ വാഹനപരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് നമ്മളില്‍ മഹാഭൂരിപക്ഷത്തിനും വലിയ പിടിയുണ്ടാകില്ല. പരിശോധനക്ക് വിധേയരാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാണ്...

 

1.ആരാണ് പരിശോധകര്‍?


ആരാണ് പരിശോധകര്‍ എന്നാണ് ആദ്യമായി യാത്രക്കാരന്‍ പരിശോധിക്കേണ്ടത്.
യൂണിഫോമിലുള്ള മോട്ടോര്‍വാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇന്‍സ്‌പെക്ടറോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥന്‍) ആവശ്യപ്പെട്ടാല്‍ വാഹനം നിര്‍ത്താനും രേഖകള്‍ പരിശോധനയ്ക്കു നല്‍കാനും വാഹനത്തിന്റെ ഡ്രൈവര്‍ ബാധ്യസ്ഥനാണ്.

 



2.രേഖകളും കൊണ്ട് നിങ്ങള്‍ ഓടേണ്ട


പരിശോധനക്കായി ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്തിയാല്‍ രേഖകളും എടുത്ത് ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് ഓടുക എന്നത് മലയാളികളുടെ ശീലമാണ്. എന്നാല്‍ വാഹനം നിര്‍ത്തിയാല്‍ പൊലീസ് ഒഫീസര്‍ വാഹനത്തിന്റെ അടുത്തുചെന്നു രേഖകള്‍ പരിശോധിക്കണം എന്നാണു നിയമം.

 


3.ഡ്രൈവിംഗ് ലൈസന്‍സ് മാത്രം മതി


വാഹന പരിശോധക്കിടെ പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞുനിര്‍ത്തി രേഖകള്‍ മുഴുവന്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇതിന്റെ അവശ്യമില്ല.
എന്നാല്‍ എല്ലാ രേഖകളും വാഹനത്തില്‍ കൊണ്ടു നടക്കണമെന്ന് നിയമം പറയുന്നില്ല. ഡ്രൈവിംഗ് ലൈസന്‍സ് മാത്രം കൈയ്യിലുണ്ടായില്‍ മതി. യഥാര്‍ഥ രേഖകള്‍ കൈവശമില്ലെങ്കില്‍ രേഖകളുടെ അറ്റസ്റ്റഡ് പതിപ്പ് ആയാലും മതി. അതുമല്ലെങ്കില്‍ 15 ദിവസത്തിനകം രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകും. പക്ഷെ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമായും കൈവശമുണ്ടായിരിക്കണം.

 


4. മാന്യമായ പെരുമാറ്റം


വാഹനപരിശോധനക്കിടെ നിങ്ങളെ പൊലീസുകാര്‍ അസഭ്യം പറഞ്ഞ അനുഭവം ഉണ്ടോ? ഇനി അങ്ങനെ സംഭവിച്ചാല്‍ തീര്‍ച്ചയായും നിയമപരമായി നിങ്ങള്‍ക്ക് ചോദ്യം ചെയ്യാം. വാഹനം പരിശോധിക്കുമ്പോള്‍ മാന്യമായി മാത്രമേ പൊലീസ് പൊരുമാറാവൂ എന്ന് നിയമം അനുശാസിക്കുന്നു.

 


5. കീ ഊരരുത്


വാഹനം തടഞ്ഞു നിര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഉടനെ കീ ഊരിയെടുക്കുന്നത് പലര്‍ക്കും അനുഭവമുണ്ടാകം. എന്നാല്‍ ഒരു കാരണവശാലും പൊലീസ് വാഹനത്തിന്റെ കീ ഊരാന്‍ പാടില്ല.

 


6. സ്റ്റേഷനില്‍ കൊണ്ടു പോകരുത്


സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പരിശോധനയ്ക്കിടെ സ്റ്റേഷനിലേക്കു കൊണ്ടുപോകാന്‍ പാടില്ലെന്നും നിമയം അനുശാസിക്കുന്നു. ഗതാഗത നിയമലംഘനമുണ്ടെങ്കില്‍ സംഭവസ്ഥലത്തുവച്ചു തന്നെ നോട്ടിസ് നല്‍കിയശേഷം നടപടിയെടുക്കാം.

 


7. ഒരു മണിക്കൂറിനകം ജാമ്യം


മദ്യപിച്ചു വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റം തന്നെയാണ്. എന്നാല്‍ മദ്യപിച്ചവരെ വൈദ്യപരിശോധനയ്ക്കു ശേഷമേ സ്റ്റേഷനില്‍ കൊണ്ടുപോകാവൂ എമ്മാണ് നിയമം. മാത്രമല്ല ഒരു മണിക്കൂറിനുള്ളില്‍ ജാമ്യത്തില്‍ വിടണം എന്നും നിയമം അനുശാസിക്കുന്നു.

loading...

OTHER SECTIONS