ഇന്ത്യന്‍ റോഡില്‍ പറക്കാനൊരുങ്ങി പോര്‍ഷെയുടെ പുതിയ മകാന്‍

By anju.10 06 2019

imran-azhar

ജര്‍മന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ ഇന്ത്യന്‍ നിരത്തുകളില്‍ സ്വാധീനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി പോര്‍ഷെയുടെ ജനപ്രീയ എസ്യുവിയായ മകാന്‍ വില കുറച്ചെത്തുകയാണ്. 69.90 ലക്ഷം രൂപയാണ് മകാന്റെ പുതിയ വില. നിലവില്‍ 80 ലക്ഷം രൂപയ്ക്കുമേലെയാണ് മകാന്‍ എസ്.യു.വി.കളുടെ വില.അടുത്ത മാസം പകുതിയോടെ മകാന്‍ ഇന്ത്യയിലവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഒരു മാസത്തിന് ശേഷം മാത്രമായിരിക്കും ഈ വാഹനം നിരത്തിലെത്തി തുടങ്ങൂവെന്നാണ് സൂചനകള്‍. മകാന്റെ പുതുക്കിയ പതിപ്പ് 2018-ല്‍ ആഗോള നിരത്തുകളില്‍ എത്തിയിരുന്നു.


മുന്‍ മോഡലുകളില്‍ നിന്ന് പുറംമോടിയിലും അകത്തളത്തിലും നിരവധി മാറ്റങ്ങളുമായാണ് ഈ വാഹനം എത്തുക. കൂടുതല്‍ സ്‌റ്റൈലിഷാകുതിനായി ഹൈഡ് ലാമ്പും ഫോര്‍ പോയന്റ് ഡിആര്‍എല്ലും എല്‍ഇഡിയായിട്ടുണ്ട്. പുതിയ ഡിസൈനില്‍ എല്‍ഇഡി ടെയ്ല്‍ലാമ്പും ഇതില്‍ ഒരുക്കിയിട്ടുണ്ട്. നാല് പുതിയ കളറുകളില്‍ കൂടി പോര്‍ഷെയുടെ പുതിയ മകാന്‍ പ്രതീക്ഷിക്കാം. മാമ്പ ഗ്രീന്‍ മെറ്റാലിക്, ഡോളോമൈറ്റ് സില്‍വര്‍ മെറ്റാലിക്, മിയാമി ട്ടൂ, മിയാമി ക്രെയോ എന്നിവയായിരിക്കും പുതിയ നിറങ്ങള്‍.


മകാന്റെ അടിസ്ഥാന മോഡല്‍ മുതല്‍ തന്നെ പോര്‍ഷെ കമ്യൂണിക്കേഷന്‍ മാനേജ്മെന്റ് സിസ്റ്റമുള്ള 10.9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം ഒരുങ്ങുന്നുണ്ട്. ഇതിന് പുറമെ, പോര്‍ഷെ 911 മോഡലിലുള്ള സ്പോര്‍ട്സ് റെസ്പോസ് ബട്ടണോടുകൂടിയ ജിടി സ്പോര്‍ട്സ് സ്റ്റീയറിങ് വീലും ഓപ്ഷണലായി തിരഞ്ഞെടുക്കാം.


2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി6 പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലായിരിക്കും ഈ വാഹനം എത്തുക. 2.0 ലിറ്റര്‍ എന്‍ജിന്‍ 252 ബിഎച്ച്പി പവറും 370 എന്‍എം ടോര്‍ക്കും, 3.0 ലിറ്റര്‍ വി6 എന്‍ജിന്‍ 345 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍കുമേകും. പ്രതിവര്‍ഷം 32 ലക്ഷം കാറുകള്‍ വില്‍ക്കു ഇന്ത്യന്‍ വിപണിയില്‍ അത്യാഡംബര കാറുകളുടെ വിഹിതം 40,000 യൂണിറ്റുകള്‍ മാത്രമാണ്. വരുംകാലങ്ങളിലെ വളര്‍ച്ചാസാധ്യതയാണ് ഇത് തെളിയിക്കുന്നതെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു.

 

OTHER SECTIONS