മഹീന്ദ്ര പ്രീമിയം എസ് യു വി അൽടുറാസ്

By Sooraj Surendran.05 11 2018

imran-azhar

 

 

മഹീന്ദ്രയുടെ ഏറ്റവും പുതിയ സ്പോർട്സ് യൂട്ടിലിറ്റി വാഹനത്തിന്റെ ഔദ്യോഗിക നാമം അൽടുറാസ്. വാഹനത്തിന്റെ പേര് ഇൻഫെർണോ ആകുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന സൂചന. നവംബർ 24നാണ് വാഹനം പുറത്തിറങ്ങുന്നത്. 2.2 ലീറ്റർ ടർബോ ഡീസൽ എൻജിനാവും; 187 ബി എച്ച് പിയോളം കരുത്തും 420 എൻ എം ടോർക്കുമാണ് പുത്തൻ എസ്സ് യു വിക്ക് കരുത്ത് പകരുക. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സും വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വാഹനത്തിനുള്ളിൽ യാത്രക്കാർക്ക് മികച്ച സൗകര്യമാണ് മഹിന്ദ്ര ഒരുക്കിയിട്ടുള്ളത്. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡേവർ, ഇസൂസു എം യു–എക്സ് എന്നീ വാഹനങ്ങളാണ് അൽടുറാസിന്റെ എതിരാളികൾ. അഡ്വാൻസ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീൽ ബോഡി ഓൺ ഫ്രെയിം പ്ലാറ്റ്ഫോമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വളരെ ആകാംക്ഷയോടെയാണ് പുത്തൻ വാഹനത്തിനായി വാഹനപ്രേമികൾ കാത്തിരിക്കുന്നത്.

OTHER SECTIONS