പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ച് മഹീന്ദ്ര

By Anju N P.27 Dec, 2017

imran-azhar

 

പുതിയ ബിഎസ്എ ബൈക്കുകളെ പുതിയ രൂപത്തിലും ഭാവത്തിലും
അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. മഹീന്ദയുടെ തലവന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഴയ ക്രിസ്മസ് കാലത്തെ ബിഎസ്എ പരസ്യം പങ്കുവച്ചാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം ട്വീറ്റ് ചെയ്തത്.

 


കഴിഞ്ഞവര്‍ഷം ജാവ, ബിഎസ്എ മോട്ടോര്‍സൈക്കിളുകളെ മഹീന്ദ്ര വിപണിയിലെത്തിച്ചിരുന്നു. ബിഎസ്എ എന്ന പേരില്‍ ഇരുചക്രവാഹനങ്ങള്‍ നിലവിലുള്ളതിനാല്‍ പുതിയൊരു ബ്രാന്‍ഡിലായിരിക്കും അവതരണമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ബിഎസ്എയ്ക്ക് പുറമെ പുതിയ ജാവ മോട്ടോര്‍സൈക്കിളുകളെയും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്ര.

OTHER SECTIONS