അമ്പരപ്പിച്ച് മഹീന്ദ്ര ടിയുവി300 ഫെയ്സ്ലിഫ്റ്റ്

By online desk.04 03 2019

imran-azhar

 

വിപണിയിലെത്തുതിന്റെ മുന്നൊരുക്കമായി നടന്ന പരീക്ഷണ ഓട്ടത്തിനിടെ അമ്പരപ്പിച്ച് പുതിയ മഹീന്ദ്ര ടിയുവി300 ഫെയ്സ്ലിഫ്റ്റ്. ഒരുപിടി പുതിയ ഫീച്ചറുകള്‍ പുതിയ ടിയുവി ഫെയ്സ്ലിഫ്റ്റില്‍ മഹീന്ദ്ര ഒരുക്കിയിട്ടു ണ്ട്. ഇതില്‍ പ്രധാനമായുള്ളത് പരിഷ്‌ക്കരിച്ച ടെയില്‍ലാമ്പുകളും നവീകരിച്ച സ്പെയര്‍ വിലും ശാന്തമായി തോന്നി ക്കുന്ന മേല്‍ക്കൂരയുമാണ്. ഇവയെക്കൂടാതെ മറ്റു പല മാറ്റങ്ങളും പുത്തന്‍ ടിയുവി300 ഫെയ്സ്ലിഫ്റ്റില്‍ മഹീന്ദ്ര ഒരുക്കിയിരിക്കാനാണ് സാധ്യത.പരിഷ്‌ക്കിരിച്ച എല്‍ഇഡി ഡിആര്‍എല്ലുകളും എല്‍ഇഡി ഹെഡ്ലാമ്പുകളും പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകളും ടിയുവി300 ഫെയ്സ്ലിഫ്റ്റിന് പുതുഭാവം നല്‍കും.

 

ഫ്രണ്ട് ഗ്രില്ലിലും കാര്യമായ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയുടെ കാര്യത്തിലും പുത്തന്‍ ടിയുവി300 ഫെയ്സ്ലിഫ്റ്റ് വിട്ടുവീഴ്ച കാണിക്കില്ല. 2019 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ടിയുവി300 ഫെയ്സ്ലിഫ്റ്റിലെ സുരക്ഷ സജ്ജീകരണങ്ങള്‍.
ഇവ ക്രാഷ് ടെസ്റ്റില്‍ മികവ് തെളിയിക്കുന്നതില്‍ കോമ്പാക്റ്റ് എസ്യുവിയുടെ ഈ ഫെയ്സ്ലിഫ്റ്റ് മോഡലിന് തുണയാകും. എബിഎസ്, ഇബിഡി, ബാക്ക് പാര്‍ക്കിംഗ് സെന്‍സര്‍, ബാക്ക് പാര്‍ക്കിംഗ് ക്യാമറ, എയര്‍ബാഗുകള്‍, ഹൈ സ്പീഡ് അലര്‍ട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയാണ് ടിയുവി300 ഫെയ്സ്ലിഫ്റ്റിലെ പ്രധാന സുരക്ഷ സജ്ജീകരണങ്ങള്‍.
അടുത്തിടെ വിപണിയിലെത്തിയ പുതിയ മഹീന്ദ്ര ടിയുവി300 -യിലെ ഡീസല്‍ എഞ്ചിനായിരിക്കും പുത്തന്‍ ഫെയ്സ്ലിഫ്റ്റിലും കാണാനാവുക.

 

നിലവില്‍ 1.5 ലിറ്റര്‍ ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ടിയുവി300 -യിലുള്ളത്. ഇത് 100 ബിഎച്ച്പി കരുത്തും സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.
മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ടിയുവി300 -യില്‍ ലഭ്യമാണ്. മറുഭാഗത്ത്, 1.5 ലിറ്റര്‍ ശേഷിയുള്ള നാല് സിലിണ്ടര്‍ ഡീസല്‍ യൂണിറ്റാണ് പുതിയ മഹീന്ദ്ര ടിയുവി300 -യിലുള്ളത്. ഇത് പരമാവധി 115 ബിഎച്ച്പി കരുത്തും കുറിക്കും. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

OTHER SECTIONS