മഹീന്ദ്ര പ്രീമിയം എസ് യു വി സെഗ്മെന്റിലേക്ക് പുതിയൊരു എക്‌സ്.യു.വി 700 ടീസര്‍ മോഡല്‍ പുറത്തെത്തി

By Ambily chandrasekharan.06 Feb, 2018

imran-azhar


യൂട്ടിലിറ്റി-കൊമേഴ്സ്യല്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര പ്രീമിയം എസ് യു വി സെഗ്മെന്റിലേക്ക് പുതിയൊരു വാഹനവുമായി കടന്നുവരികയാണ്. ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയാണ് മുഖ്യ എതിരാളികള്‍. ഫോര്‍ച്യൂണറിനെക്കാള്‍ നാലു മുതല്‍ അഞ്ചു ലക്ഷം രൂപ വിലക്കിഴിവിലായിരിക്കും മഹീന്ദ്രയുടെ ഈ പ്രീമിയം എസ് യു വി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. കൊറിയന്‍ പങ്കാളിയായ സാങ്യോങ് യുകെ വിപണിയില്‍ പുറത്തിറക്കിയ റെക്സ്റ്റണിനെയാണ് മഹീന്ദ്ര ഇന്ത്യയിലവതരിപ്പിക്കുന്നത്.അതേസമയം, ചില്ലറ മാറ്റങ്ങള്‍ വരുത്തി ഇന്ത്യയില്‍ എക്‌സ്.യു.വി 700 എന്ന പേരിലായിരിക്കും മഹീന്ദ്ര ഈ വാഹനം എത്തിക്കുക. വാഹനത്തിന്റെ അകത്തളത്തിലും മുന്‍ഭാഗത്തും അലോയ് വീല്‍ ഡിസൈനിലുമെല്ലാം മാറ്റങ്ങള്‍ വന്നേക്കും.

 

പതിനാലാമത് ഓട്ടോ എക്സ്പോയില്‍ അരങ്ങേറുന്ന ഈ വാഹനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് മഹീന്ദ്ര. എക്‌സ്.യു.വി 700 എന്ന പുതിയ സെവന്‍ സീറ്റര്‍ എസ് യു വിയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ടീസര്‍ വീഡിയോ വഴി വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി. ഡ്യുവല്‍ ടോണ്‍ ക്യാമ്പിന്‍, 9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീന്‍ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ശീതികരിക്കാവുന്ന സീറ്റുകള്‍ എന്നീ സവിശേഷതകളോടെയായിരിക്കും എക്‌സ്.യു.വി 700 വിപണിയിലേക്ക് എത്തുക. ഈ വാഹനത്തിന് 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും കരുത്തേകുക. 187 ബിഎച്ച്പിയും 400 എന്‍എം ടോര്‍ക്കും നല്‍കുന്ന എന്‍ജിനില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഉള്‍പ്പെടുന്നതായിരിക്കും.

 

OTHER SECTIONS