മാരുതി ആള്‍ട്ടോ സിഎന്‍ജി എത്തി, വില 4.11 ലക്ഷം രൂപ മുതല്‍

പുതിയ സുരക്ഷാ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് ആള്‍ട്ടോയെ മാരുതി പുതുക്കിയത് അടുത്തിടെയാണ്.

author-image
online desk
New Update
മാരുതി ആള്‍ട്ടോ സിഎന്‍ജി എത്തി, വില 4.11 ലക്ഷം രൂപ മുതല്‍

പുതിയ സുരക്ഷാ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് ആള്‍ട്ടോയെ മാരുതി പുതുക്കിയത് അടുത്തിടെയാണ്. ഭാരത് സ്റ്റേജ് 6 നിലവാരമുള്ള പുത്തന്‍ ആള്‍ട്ടോ പതിപ്പില്‍ നിന്നും '800' എന്ന വാലറ്റം കമ്പനി എടുത്തുകളഞ്ഞു. ഹാച്ച്ബാക്കിന്റെ മുഖച്ഛായയിലും ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തി. പക്ഷെ കാറിന്റെ സിഎന്‍ജി പതിപ്പിനെ ആദ്യതവണ മാരുതി അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആള്‍ട്ടോയിലെ ഈ കുറവ് മാരുതി നികത്തിയിരിക്കുകയാണ്. 2019 ആള്‍ട്ടോ സിഎന്‍ജി മോഡല്‍ വിപണിയിലെത്തി. 4.11 ലക്ഷം രൂപയാണ് പ്രാരംഭ ഘതക (ഛ) വകഭേദത്തിന് വില. ഉയര്‍ന്ന ഘതക (ഛ) വകഭേദം 4.14 ലക്ഷം രൂപ വില കുറിക്കും (ദില്ലി ഷോറൂം). സാധാരണ ആള്‍ട്ടോ പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് പുതിയ സിഎന്‍ജി പതിപ്പിന് 60,000 രൂപയോളം കൂടുതലാണ്. സിഎന്‍ജി കിറ്റുണ്ടെന്നതൊഴിച്ചാല്‍ കാറിന് മാറ്റങ്ങളൊന്നുമില്ല. 796 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി പതിപ്പിലും തുടരും. 48 യവു കരുത്തും 69 ചാ ീേൃൂൗല ഉം സൃഷ്ടിക്കാന്‍ ആള്‍ട്ടോ സിഎന്‍ജി പ്രാപ്തമാണ്. അഞ്ചു സ്പീഡാണ് കാറിലെ മാനുവല്‍ ഗിയര്‍ബോക്സ്. പവര്‍ സ്റ്റീയറിംഗ്, ഒഢഅഇ യൂണിറ്റ്, മുന്‍ പവര്‍ വിന്‍ഡോ, പിന്‍ ചൈല്‍ഡ് ലോക്കുകള്‍, റിമോട്ട് ബൂട്ട്, ബോഡി നിറമുള്ള മിററുകളും ഡോര്‍ ഹാന്‍ഡിലുകളും തുടങ്ങി ആള്‍ട്ടോയുടെ പൊതുവിശേഷങ്ങളെല്ലാം പുതിയ സിഎന്‍ജി പതിപ്പില്‍ കാണാം. പാസഞ്ചര്‍ സൈഡ് എയര്‍ബാഗിനൊപ്പമാണ് ആള്‍ട്ടോ സിഎന്‍ജി ഘതക (ഛ) വകഭേദം ഒരുങ്ങുന്നത്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ അടിസ്ഥാന ഫീച്ചറുകളായി ആള്‍ട്ടോയ്ക്ക് കമ്പനി നല്‍കുന്നുണ്ട്. ഭാരത് സ്റ്റേജ് 6 നിലവാരത്തില്‍ സ്വിഫ്റ്റ്, വാഗണ്‍ആര്‍ കാറുകള്‍ അവതരിച്ചതിന് പിന്നാലെയാണ് ആള്‍ട്ടോ സിഎന്‍ജിയുടെയും വരവ്.

maruthi alto