മാരുതി എസ് ക്രോസ് ഫേസ്ലിഫ്റ്റ് ബുക്കിംഗ് തുടങ്ങി

By praveen prasannan.26 Sep, 2017

imran-azhar

 മുംബയ്: പുതുക്കിയ എസ് ക്രോസിന്‍റെ ബുക്കിംഗ് മാരുതി സുസുക്കി ആരംഭിച്ചു. രാജ്യമെന്പാടുമുളള മാരുതിയുടെ പ്രിമിയം നെക്സ ഷോറൂമുകളിലാണ് ബുക്കിംഗ് ഒരുക്കിയിരിക്കുന്നത്.

11000 രൂപ അഡ്വാന്‍സായി നല്‍കി ബുക്കിംഗ് ഒരുക്കിയിരിക്കുന്നത്. സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എസ് ക്രോസ് ഫേസ്ലിഫ്റ്റിന്‍റെ മുഖ്യ സവിശേഷതയായി പറയാവുന്നത് .

90 ബി എച്ച് പിയും 200 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്നതാണ് 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. ബോള്‍ഡ് ലുക് കൈവരിച്ചിട്ടുണ്ടെന്നാണ് ഡിസൈനിലെ പ്രധാന മാറ്റം. കട്ടികൂടിയ ക്രോം ഫിനിഷ് മുന്‍ വശത്തെ ഗ്രില്ലിലുണ്ട്.

പുതുക്കിയ ഹെഡ് ലാന്പാണ് മാറ്റങ്ങളിലെ മറ്റൊരു പ്രധാന ഘടകം. എല്‍ ഇ ഡി പ്രോജക്ടറുകളും ഡി ആര്‍ എല്ലുകളും എസ്ക്രോസിന്‍റെ ടോപ്പ് വേരിയെന്‍റില്‍
ഉണ്ട്.

വശങ്ങളില്‍ പറയത്തക്ക മാറ്റങ്ങള്‍ മാരുതി ഇല്ലെങ്കിലും വീതി കൂടിയ ടയറുകള്‍ പുതുമയായുണ്ട്. പിന്‍വശത്തെ എല്‍ ഇ ഡി ടെയില്‍ ലാന്പുകള്‍ മറ്റൊരാകര്‍ഷണമാണ്.

അകവശത്ത് സെന്‍റര്‍ കണ്‍സോളിലെ പിയാനോ ബ്ളാക് ആക്സന്‍റ് , ലെത്തര്‍ ഫിനിഷുള്ള സെന്‍റ്രല്‍ ആം റെസ്റ്റ്, ആപ്പിള്‍ കാര്‍ പ്ളെ, സാറ്റിന്‍ ക്രോം ടച്ക്, ആന്‍ഡ്രോയിഫ് ഓട്ടോ കണക്ടിവിറ്റി ലഭ്യമാക്കിയിട്ടുള്ള ടച്ച് സ്ക്രീന്‍ സിസ്റ്റം എന്നിവയാണ് സവിശേഷതകള്‍.

പെഡസ്ട്രിയന്‍ സേഫ്റ്റി, ഓഫ്സെറ്റ് ക്രാഷ്, സൈഡ് ഇംപാക്ട് തുടങ്ങി പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് എസ് ക്രോസ് ഫേസ്ലിഫ്റ്റ് പുറത്തിറങ്ങുക.

OTHER SECTIONS