മാരുതി സുസുക്കി സെലേറിയൊ എക്സ് ഇന്ത്യയിൽ: 4.57 ലക്ഷം രൂപ

By BINDU PP .01 Dec, 2017

imran-azhar

 

 

 

മാരുതി സുസുക്കി സെലെരിയോക്സ് ഇന്ത്യയിൽ 4.57 ലക്ഷം രൂപ ക്ക് . മാരുതി സുസുക്കി സെലെരിയോ 2014-ൽ ലോഞ്ച് ചെയ്തതിനു ശേഷം മാരുതി സുസുക്കിക്ക് മാന്യമായ വിജയം കൈവരിച്ചു. രാജ്യത്ത് ഏറ്റവുമധികം വിൽപ്പന കൈവരിച്ചു മുന്നേറുന്ന കാറുകൾക്കൊപ്പമാണു മാരുതി സുസുക്കി ‘സെലേറിയൊ’യ്ക്കു സ്ഥാനം.

 

 

 

ഇതുവരെ മൂന്നു ലക്ഷത്തോളം ‘സെലേറിയൊ’ യാണു വിറ്റഴിഞ്ഞത്. മാരുതി ശ്രേണിയിൽ ആദ്യമായി ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) എന്നു കമ്പനി വിളിക്കുന്ന ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഇടംപിടിച്ചതും ‘സെലേറിയൊ’യിലായിരുന്നു. 2014ലായിരുന്നു ‘സെലേറിയൊ’ അരങ്ങേറിയത്. പുത്തൻ ‘സെലേറിയൊ എക്സി’ന്റെ എല്ലാ വകഭദേങ്ങളിലും എ ജി എസ് സാധ്യത ലഭ്യമാണ്. മാറ്റ്, ഗ്ലോസി ബ്ലാക്ക് കലരുന്നതോടെ കാറിന്റെ വ്യക്തിത്വം വേറിട്ടു നിൽക്കുമെന്നാണു നിർമാതാക്കളുടെ കണക്കുകൂട്ടൽ. ആർടിക് വൈറ്റ്, ഗ്ലിസനിങ് ഗ്രേ, കഫീൻ ബ്രൗൺ, ടോർക് ബ്ലൂ നിറങ്ങളിലും ‘സെലേറിയൊ എക്സ്’ ലഭ്യമാണ്.

OTHER SECTIONS