വിപണികൾ കീഴടക്കി സ്വിഫ്റ്റും ഓൾട്ടോയും

By Sooraj S.05 10 2018

imran-azhar

 

 

വാഹന പ്രേമികൾക്കിടയിൽ എന്നും ശക്തമായി നിലനിൽക്കുന്ന പേരാണ് സ്വിഫ്റ്റ്. കാർ വിപണിയിൽ വളരെ വലിയ തരംഗമാണ് സ്വിഫ്റ്റ് സൃഷ്ടിച്ചത്. മാരുതി സുസുക്കിയുടെ സ്വിഫ്റ്റും ഓൾട്ടോയുമാണ് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറുകൾ. ഓൾട്ടോയും സ്വിഫ്റ്റും തമ്മിൽ കടുത്ത പോരാട്ടമാണ് വിപണിയിൽ നടക്കുന്നത്. എന്നാൽ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ വൻ വർദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. സെപ്റ്റംബർ മാസത്തെ കണക്കനുസരിച്ച് 22228 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. അതേസമയം ഓൾട്ടോയുടെ 21719 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. സ്വിഫ്റ്റും,ഓൾട്ടോയും കഴിഞ്ഞാണ് ബലേനൊയും,വിറ്റാര ബ്രെസയും,വഗൺആർ,ഹുണ്ട്യേയ് ഐ20,ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10,ക്രേറ്റ,മാരുതി സെലേറിയോ എന്നിവ ആദ്യ പത്തിൽ ഇടം നേടിയ മറ്റ് കാറുകളാണ്. കാർ വിപണിയിൽ സ്വിഫ്റ്റ് തരംഗമാണ് സൃഷ്ടിച്ചത്. സ്വിഫ്റ്റിന്റെ പുതിയ മോഡലായ ഡിസയറിനും മികച്ച ജനപ്രീതിയാണുള്ളത്.

OTHER SECTIONS