വൈദ്യുതി കാറുകള്‍ ലക്ഷ്യമിട്ട് മാരുതി

By praveen prasannan.28 Oct, 2017

imran-azhar

ന്യൂഡല്‍ഹി: വൈദ്യുതി ഇന്ധനമാക്കി ഓടുന്ന കാറുകള്‍ നിരത്തലിറക്കാനുളള പദ്ധതി മാരുതി സുസുകി ഇന്ത്യക്കുണ്ടെന്ന് കന്പനി അറിയിച്ചു. 2030 ഓടെ എല്ലാ വാഹനങ്ങളും വൈദ്യുതിയിലാകണം ഓടേണ്ടത് എന്നത് കേന്ദ്ര സര്‍ക്കാര്‍ നയമാണ്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെനും 2030ഓടെ എങ്ങനെ ലക്ഷ്യം കൈവരിക്കുമെന്ന് വ്യക്തമല്ലെന്നും മാരുതി കന്പനി പ്രതിധി ആര്‍ സി ഭാര്‍ഗവ പറഞ്ഞു. പുതിയ നയം കൊണ്ടു വരാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതില്‍ വൈദ്യുതി കാറുകളെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയാകും ഉണ്ടാവുക. ഈ വര്‍ഷം അവസാനത്തോടെ കരട് നയം പുറത്തുവരും. ഹൈബ്രിഡ് , വൈദ്യുതി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന നയം മാറുകയാണ്.

ഇന്ത്യയില്‍ വൈദ്യുതി കാറുകള്‍ ജനപ്രിയമല്ല.ബാറ്ററികള്‍ക്ക് വലിയ വിലയാകുന്നത് വാഹന വില കുത്തനെ ഉയര്‍ത്തുമെന്നതാണ് കാരണം. വൈദ്യുതി ചാര്‍ജ് ചെയ്യാനും തെരുവുകളില്‍ സൌകര്യമില്ലാത്തതും പ്രശ്നമാണ്.

മാരുതിയുടെ മാതൃകന്പനിയായ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന് വൈദ്യുതി കാര്‍ സാങ്കതിക വിദ്യയുണ്ട്. ഇത് ഇന്ത്യന്‍ കന്പനിക്ക് കൈമാറാവുന്നതേയുള്ളൂ. ഇതിന് പുറമെ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനുമായും മാരുതി സുസുകി ചര്‍ച്ച നടത്തിയിട്ടുണ്ട്.

OTHER SECTIONS