ക്വിഡിന് വെല്ലുവിളി ഉയര്‍ത്താന്‍ മാരുതി

By praveen prasannan.14 Feb, 2017

imran-azhar

മുംബയ്: റെനോ ക്വിഡ് ഇന്ത്യയില്‍ റെനോ എന്ന ഫ്രഞ്ച് കന്പനിയുടെ തലവര മാറ്റിയ വാഹനമാണ്. ഈ വാഹനത്തിന് ലഭിച്ച സ്വീകാര്യത മുതലെടുക്കാനുള്ള നീക്കത്തിലാണ് മാരുതി സുസുകി.

മാരുതി സുസുകി, സ്പോര്‍ട്ടി രൂപവും എസ് യു വികളുടെ ഭാവവുമുള്ള ചെറു ഹാച്ച് പുറത്തിറക്കാനിരിക്കുകയാണ് . സുസുകി 2013ല്‍ പുറത്തിറക്കിയ ക്രോഷൈക്കര്‍ കണ്‍സപ്റ്റിന്‍റെ പ്രോഡക്ഷന്‍ മോഡലാണ് ക്വിഡിനോട് മല്‍സരിക്കാന്‍ എത്തുക. ഇപ്പോഴത്തെ ആള്‍ട്ടോ കെ 10ന് പകരക്കാരനായി എത്തുന്ന കാര്‍ അടുത്ത വര്‍ഷം ആദ്യം ന്യൂഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കന്പനി പ്രദര്‍ശിപ്പിക്കുമെന്നാണ് കരുതുന്നത്.

പുതിയ വാഹനത്തിന് പെട്രോള്‍ പതിപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ. മാരുതി 800 ഉപയോഗിക്കുന്ന 800 സി സി എഞ്ചിനും കെ 10ന് ഉപയോഗിക്കുന്ന ഒരു ലിറ്റര്‍ എഞ്ചിനുമായിരിക്കും പുതിയ കാറില്‍ ഉണ്ടാവുക. പുതിയ വാഹനമ അടുത്ത വര്‍ഷം അവസാനം വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

 

 

loading...