40,618 വാഗണ്‍ ആര്‍ കാറുകള്‍ തിരിച്ചുവിളിച്ചു

By online desk.25 08 2019

imran-azhar

 

ന്യൂ ഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യ 40,618 വാഗണ്‍ ആറുകള്‍ തിരിച്ചുവിളിച്ചു. 1.0 ലിറ്റര്‍ എന്‍ജിന്‍ വാഹനങ്ങളിലെ ഇന്ധനപൈപ്പിലുണ്ടായ തകരാര്‍ പരിഹരിക്കാനാണ് തിരിച്ചുവിളിച്ചത്.2018 നവംബര്‍ 15 മുതല്‍ 2019 ഓഗസ്റ്റ് 12 വരെ നിര്‍മിച്ച വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയത്. ഇക്കാലയളവില്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ സ്വന്തമാക്കിയവര്‍ മാരുതി സുസുകി ഡീലറുമായി ബന്ധപ്പെടണമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തകരാര്‍ സംഭവിച്ച ഭാഗങ്ങള്‍ സൗജന്യമായി മാറ്റി നല്കുമെന്നും കമ്പനി അറിയിച്ചു.

OTHER SECTIONS