മാരുതി സെലരിയോയ്ക്ക് പുതിയ ക്രോസോവര്‍ പതിപ്പിറങ്ങി

By Anju N P.02 Dec, 2017

imran-azhar

 

മാരുതി സെലരിയോ ഹാച്ച്ബാക്കിന്റെ ക്രോസോവര്‍ പതിപ്പ് വിപണിയില്‍. സെലരിയോ എക്‌സ് എന്ന പേരില്‍ അവതരിച്ചിരിക്കുന്ന ക്രോസോവറിന്റെ പ്രാരംഭ വില 4.57 ലക്ഷം രൂപയാണ്. സെലരിയോ എക്‌സിന്റെ ടോപ്പ് എന്‍ഡിന് 5.42 ലക്ഷമാണ് വില (ഡല്‍ഹി എക്‌സ്‌ഷോറൂം).

 

എയറോഡൈനാമിക് ഡിസൈനാണ് സെലരിയോ ക്രോസിന്റെ മുഖ്യാകര്‍ഷണം. നിലവിലുള്ള മോഡലിനേക്കാള്‍ നീളവും വീതിയും കൂടുതലുണ്ട് ഇതിന് . മാരുതിയുടെ ആദ്യ ക്രോസോവര്‍ ഹാച്ച് ആണ് സെലരിയോ എക്‌സ്.

 

ഡ്യൂവല്‍ടോണ്‍ ബമ്പര്‍, ഫോഗ് ലാമ്പുകള്‍ക്ക് ഇടയിലുള്ള ഹണികോമ്പ് ഗ്രില്‍, ബ്ലാക് ORVM കള്‍, റൂഫ് മൗണ്ടഡ് റിയര്‍ സ്പോയിലര്‍, മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍, ബ്ലാക് ക്ലാഡിംഗ്,റിയര്‍ വൈപര്‍ എന്നിവയാണ് പ്രധാന എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍. ഓറഞ്ച്, ബ്രൗണ്‍, ബ്ലൂ, വൈറ്റ്, ഗ്രെയ് തുടങ്ങിയ അഞ്ച് നിറങ്ങളിലാണ് പുതിയ സെലരിയോ ലഭ്യമാവുക.

 


എബിഎസ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് എന്നിവ ഈ വാഹനത്തിന്റെ സുരക്ഷയുറപ്പാക്കുന്നുണ്ട്. പുതിയ സെലരിയോ ക്രോസില്‍ മെക്കാനിക്കല്‍ സംബന്ധിച്ച മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവിലുള്ള 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ബോണറ്റിനടിയില്‍ ഇടംതേടിയിരിക്കുന്നത്. 67 കുതിരശക്തിയും 90എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനുല്പാദിപ്പിക്കുന്നത്. ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുന്നത് 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ്.

 

OTHER SECTIONS