ചെറു കാറുകള്‍ക്കെല്ലാം സിഎന്‍ജി പതിപ്പുമായി മാരുതി

ന്യൂ ഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എല്ലാ ചെറിയ കാറുകളുടെയും സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) പതിപ്പ് വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നു. എണ്ണ ഇറക്കുമതിയും വാഹനങ്ങള്‍ മൂലമുള്ള മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ വ്യക്തമാക്കി. ഡീസല്‍ വാഹനങ്ങള്‍ പിന്‍വലിക്കുന്നതോടെ സിഎന്‍ജി, ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. ബിഎസ് ഢക മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള വര്‍ധിച്ച ചെലവ് കണക്കിലെടുത്ത് ഡീസല്‍ വാഹനങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുമെന്ന് ഈ വര്‍ഷം ആദ്യം മാരുതി അറിയിച്ചിരുന്നു. നിലവില്‍ മാരുതിയുടെ ആള്‍ട്ടോ, ആള്‍ട്ടോ കെ10, വാഗണ്‍-ആര്‍, സെലേരിയോ, ഡിസൈര്‍ ടൂര്‍ എസ്, ഇക്കോ, സൂപ്പര്‍ കാരി മിനി ട്രക്ക് എന്നിവയുള്‍പ്പെടെ എട്ട് മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ ലഭ്യമാണ്. ആകെ 16 വാഹന മോഡലുകളാണ് കമ്പനിക്കുള്ളത്. മാരുതിയുടെ മൊത്തം വില്‍പ്പനയില്‍ ഏഴു ശതമാനമാണ് ഇപ്പോള്‍ സിഎന്‍ജി അധിഷ്ഠിത വാഹനങ്ങളുടെ സംഭാവന. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ നാല് മാസത്തിനുള്ളില്‍ 31,000 സിഎന്‍ജി വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. സിഎന്‍ജി വിതരണ കേന്ദ്രങ്ങളുള്ള സംസ്ഥാനങ്ങളില്‍ വില്‍പ്പനയുടെ 30 ശതമാനവും സിഎന്‍ജി മോഡലുകളാണ്. ഡെല്‍ഹി, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഭൂരിഭാഗം സിഎന്‍ജി ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിഎന്‍ജി വാഹനങ്ങളുടെ നിര്‍മാണം മാരുതി 40% വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം നിര്‍മാണം 50% കൂടി വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. നികുതിയും ഉല്‍പ്പാദന ചെലവും കാരണം ഫാക്റ്ററികളില്‍ പുതിയതായി നിര്‍മിക്കുന്ന സിഎന്‍ജി വാഹനങ്ങളുടെ വില, കിറ്റുകള്‍ ഘടിപ്പിച്ച് സിഎന്‍ജിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന വാഹനങ്ങളുടെ ചെലവിനേക്കാള്‍ കൂടുതലാണെന്ന് ഭാര്‍ഗവ ചൂണ്ടിക്കാട്ടി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ ഫാക്റ്ററി നിര്‍മാണത്തിന് ആനുകൂല്യങ്ങള്‍ നല്‍കണം. നിലവിലുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിന് ഇറക്കുമതി ചെയ്ത ഭാഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് മേക്ക് ഇന്‍ ഇന്ത്യയല്ല. ഇന്ത്യയില്‍ സിഎന്‍ജി കിറ്റുകള്‍ നിര്‍മിക്കുകയും സിഎന്‍ജി കാറുകളുടെ സുരക്ഷിതത്വം ഉയര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കളുടെ താല്‍പ്പര്യം തിരികെയെത്തിക്കാനും സിഎന്‍ജി മോഡലുകള്‍ സഹായിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്. നേട്ടം പലത് നിലവില്‍ 30 ലക്ഷം സിഎന്‍ജി വാഹനങ്ങളാണ് ഇന്ത്യയില്‍ ഓടുന്നത്. 2024-25 ഓടെ ഇത് ഒരു കോടിയിലെത്തിക്കാനാണ് ശ്രമം. 5,000 സിഎന്‍ജി സ്റ്റേഷനുകള്‍ കൂടി ഇതിനായി സ്ഥാപിക്കേണ്ടി വരും. നിലവില്‍ 1,700 സിഎന്‍ജി സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. 2030 ഓടെ 10,000 സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇതോടെ സിഎന്‍ജി കാറുകളുടെ വില്‍പ്പന 50% ആയി ഉയരുമെന്ന് നോമുറ റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. 11 ലക്ഷം കോടി രൂപയുടെ എണ്ണ ഇറക്കുമതി ചെലവും ഇന്ത്യക്ക് 2030 ല്‍ ലാഭിക്കാനാവും.

author-image
online desk
New Update
ചെറു കാറുകള്‍ക്കെല്ലാം സിഎന്‍ജി പതിപ്പുമായി മാരുതി

ന്യൂ ഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എല്ലാ ചെറിയ കാറുകളുടെയും സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) പതിപ്പ് വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നു. എണ്ണ ഇറക്കുമതിയും വാഹനങ്ങള്‍ മൂലമുള്ള മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ വ്യക്തമാക്കി. ഡീസല്‍ വാഹനങ്ങള്‍ പിന്‍വലിക്കുന്നതോടെ സിഎന്‍ജി, ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. ബിഎസ് ഢക മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള വര്‍ധിച്ച ചെലവ് കണക്കിലെടുത്ത് ഡീസല്‍ വാഹനങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുമെന്ന് ഈ വര്‍ഷം ആദ്യം മാരുതി അറിയിച്ചിരുന്നു.

നിലവില്‍ മാരുതിയുടെ ആള്‍ട്ടോ, ആള്‍ട്ടോ കെ10, വാഗണ്‍-ആര്‍, സെലേരിയോ, ഡിസൈര്‍ ടൂര്‍ എസ്, ഇക്കോ, സൂപ്പര്‍ കാരി മിനി ട്രക്ക് എന്നിവയുള്‍പ്പെടെ എട്ട് മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ ലഭ്യമാണ്. ആകെ 16 വാഹന മോഡലുകളാണ് കമ്പനിക്കുള്ളത്. മാരുതിയുടെ മൊത്തം വില്‍പ്പനയില്‍ ഏഴു ശതമാനമാണ് ഇപ്പോള്‍ സിഎന്‍ജി അധിഷ്ഠിത വാഹനങ്ങളുടെ സംഭാവന. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ നാല് മാസത്തിനുള്ളില്‍ 31,000 സിഎന്‍ജി വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. സിഎന്‍ജി വിതരണ കേന്ദ്രങ്ങളുള്ള സംസ്ഥാനങ്ങളില്‍ വില്‍പ്പനയുടെ 30 ശതമാനവും സിഎന്‍ജി മോഡലുകളാണ്. ഡെല്‍ഹി, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഭൂരിഭാഗം സിഎന്‍ജി ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിഎന്‍ജി വാഹനങ്ങളുടെ നിര്‍മാണം മാരുതി 40% വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം നിര്‍മാണം 50% കൂടി വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്.

നികുതിയും ഉല്‍പ്പാദന ചെലവും കാരണം ഫാക്റ്ററികളില്‍ പുതിയതായി നിര്‍മിക്കുന്ന സിഎന്‍ജി വാഹനങ്ങളുടെ വില, കിറ്റുകള്‍ ഘടിപ്പിച്ച് സിഎന്‍ജിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന വാഹനങ്ങളുടെ ചെലവിനേക്കാള്‍ കൂടുതലാണെന്ന് ഭാര്‍ഗവ ചൂണ്ടിക്കാട്ടി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ ഫാക്റ്ററി നിര്‍മാണത്തിന് ആനുകൂല്യങ്ങള്‍ നല്‍കണം. നിലവിലുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിന് ഇറക്കുമതി ചെയ്ത ഭാഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് മേക്ക് ഇന്‍ ഇന്ത്യയല്ല. ഇന്ത്യയില്‍ സിഎന്‍ജി കിറ്റുകള്‍ നിര്‍മിക്കുകയും സിഎന്‍ജി കാറുകളുടെ സുരക്ഷിതത്വം ഉയര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കളുടെ താല്‍പ്പര്യം തിരികെയെത്തിക്കാനും സിഎന്‍ജി മോഡലുകള്‍ സഹായിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്.

നേട്ടം പലത്

നിലവില്‍ 30 ലക്ഷം സിഎന്‍ജി വാഹനങ്ങളാണ് ഇന്ത്യയില്‍ ഓടുന്നത്. 2024-25 ഓടെ ഇത് ഒരു കോടിയിലെത്തിക്കാനാണ് ശ്രമം. 5,000 സിഎന്‍ജി സ്റ്റേഷനുകള്‍ കൂടി ഇതിനായി സ്ഥാപിക്കേണ്ടി വരും. നിലവില്‍ 1,700 സിഎന്‍ജി സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. 2030 ഓടെ 10,000 സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇതോടെ സിഎന്‍ജി കാറുകളുടെ വില്‍പ്പന 50% ആയി ഉയരുമെന്ന് നോമുറ റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നു. 11 ലക്ഷം കോടി രൂപയുടെ എണ്ണ ഇറക്കുമതി ചെലവും ഇന്ത്യക്ക് 2030 ല്‍ ലാഭിക്കാനാവും.

 

maruti