ഉറപ്പാണ് ജിമ്‌നി, ജിപ്‌സിയെക്കാള്‍ കരുത്തൻ

യൂറോപ്യന്‍ വിപണികളില്‍ ഈ വര്‍ഷം പകുതിയോടെ ജിമ്‌നിയുടെ ലോങ്ങ് വീല്‍ ബേസ് പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് സുസുക്കി. ജിപ്സി പിൻവലിക്കുന്ന സാഹചര്യത്തിൽ ജിമ്‌നിയെ വിപണികളിലെത്തിക്കുമെന്നാണ് സൂചന. ജിമ്‌നിയുടെ അഞ്ച് ഡോര്‍ പതിപ്പായിരിക്കും ഇന്ത്യയില്‍ എത്തുക. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഈ വാഹനം മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി 2022 ജൂലൈ മാസത്തോടെ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന. 103 ബി.എച്ച്.പി പവറും 138 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇന്ത്യയിലെത്തുന്ന ജിമ്നിക്ക് കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്.

New Update
ഉറപ്പാണ് ജിമ്‌നി, ജിപ്‌സിയെക്കാള്‍ കരുത്തൻ

യൂറോപ്യന്‍ വിപണികളില്‍ ഈ വര്‍ഷം പകുതിയോടെ ജിമ്‌നിയുടെ ലോങ്ങ് വീല്‍ ബേസ് പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് സുസുക്കി. ജിപ്സി പിൻവലിക്കുന്ന സാഹചര്യത്തിൽ ജിമ്‌നിയെ വിപണികളിലെത്തിക്കുമെന്നാണ് സൂചന.

ജിമ്‌നിയുടെ അഞ്ച് ഡോര്‍ പതിപ്പായിരിക്കും ഇന്ത്യയില്‍ എത്തുക. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഈ വാഹനം മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി 2022 ജൂലൈ മാസത്തോടെ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന.

103 ബി.എച്ച്.പി പവറും 138 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇന്ത്യയിലെത്തുന്ന ജിമ്നിക്ക് കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്.

ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലെത്തുന്ന ഈ വാഹനത്തില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

ഇന്ത്യയിലെ വാഹനപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുകയാണ് ജിമ്‌നിയുടെ വരവിനായി.

റൗണ്ട് ഷേപ്പിലുള്ള ഹെഡ്ലാമ്പ്, അഞ്ച് സ്ലാറ്റ് ബ്ലാക്ക് ഗ്രില്ല്, ലോ സെറ്റ് ഫോഗ്ലാമ്പ്, വീതിയുള്ള വീല്‍ ആര്‍ച്ച്, അലോയി വീല്‍, ഹാച്ച്ഡോറില്‍ നല്‍കിയിട്ടുള്ള സ്റ്റെപ്പിനി ടയര്‍ തുടങ്ങിയവയാണ് ജിമ്‌നിയുടെ പ്രധാന സവിശേഷതകൾ.

Jimny