ആൾട്ടോ, വാഗണാർ തുടങ്ങി 6 വാഹനങ്ങളുടെ വിലവർദ്ധിപ്പിച്ചു മാരുതി സുസുക്കി

By online desk.28 01 2020

imran-azhar


ഇൻപുട്ട് ചെലവ് വർദ്ധിച്ചതിനാൽ മാരുതി സുസുക്കി ഇന്ത്യ തിരഞ്ഞെടുത്ത മോഡലുകൾക്ക് വില വർദ്ധനവ് പ്രഖ്യാപിച്ചു. 4.7 ശതമാനം വരെ വില വർധനവാണ് ഓട്ടോമൊബൈൽ മേജർ പ്രസ്താവനയിൽ പറഞ്ഞത്. 0 ശതമാനം മുതൽ 4.7 ശതമാനം (എക്സ്ഷോറൂം ദില്ലി) വരെയാണ് മോഡലുകളിൽ വില മാറ്റം വന്നിരിക്കുന്നത്.

 

പുതിയ വിലകൾ 2020 ജനുവരി 27 മുതൽ പ്രാബല്യത്തിൽ വരും. ആൾട്ടോ, വാഗൺ ആർ, എർട്ടിഗ, ബലേനോ, എസ്-പ്രസ്സോ, എക്സ് എൽ 6 എന്നിവയ്ക്കാണ് വിലവർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്. ഇൻപുട്ട് ചെലവ് വർദ്ധിക്കുന്നതിനാൽ ജനുവരിയിൽ വില ഉയർത്തുമെന്ന് കമ്പനി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

 


ഈ വർഷം ഏപ്രിലിൽ വാഹന നിർമാതാക്കൾ ബി‌എസ്-ആറാം എഞ്ചിനുകളിലേക്ക് മാറേണ്ടതായും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, എയർബാഗുകൾ പോലുള്ള പുതിയ നിർബന്ധിത സുരക്ഷാ ചട്ടങ്ങൾ വരുന്നതുകൊണ്ടും ഇൻ‌പുട്ട്, ഉൽ‌പാദന ചെലവ് പുതിയ നിയന്ത്രണ മാനദണ്ഡങ്ങളോടെ ഉയർന്നതായാണ് റിപ്പോർട്ട്.

 

കഴിഞ്ഞ ഒരു വർഷത്തിനിടയിലെ വിൽപ്പനയിലെ മാന്ദ്യവും ആത്യന്തികമായി സാമ്പത്തിക ആഘാതവും വിലവർദ്ധനവിന് ഒരു കാരണമാകാം. സാമ്പത്തിക വർഷം ഡിസംബർ വരെ 11.78 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. 2018-19ൽ ഇതേ കാലയളവിൽ (ഏപ്രിൽ-ഡിസംബർ) വിറ്റ 14.03 യൂണിറ്റിനേക്കാൾ 16 ശതമാനം കുറവാണ് ഇത്.

 

OTHER SECTIONS