മാരുതിയുടെ ഇന്‍വിക്ടോ എത്തി; വിലയിലും സവിശേഷതകളിലും മുന്നില്‍

പുതിയ മാരുതി എംപിവിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 25,000 രൂപ നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണ് മാരുതി ഇന്‍വിക്ടോ.

author-image
Lekshmi
New Update
മാരുതിയുടെ ഇന്‍വിക്ടോ എത്തി; വിലയിലും സവിശേഷതകളിലും മുന്നില്‍

മാരുതി സുസുക്കിയില്‍ നിന്നുള്ള പുതിയ മൂന്ന്‌വരി പ്രീമിയം എംപിവിയായ മാരുതി സുസുക്കി ഇന്‍വിക്ടോ ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. പുതിയ മാരുതി എംപിവിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 25,000 രൂപ നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണ് മാരുതി ഇന്‍വിക്ടോ.

മാരുതി സുസുക്കി ഇന്‍വിക്ടോ ഒരൊറ്റ ആല്‍ഫ പ്ലസ് ട്രിമ്മില്‍ ലഭ്യമാകും. വാങ്ങുന്നവര്‍ക്ക് ഏഴ് സീറ്റര്‍, എട്ട് സീറ്റര്‍ കോണ്‍ഫിഗറേഷനുകള്‍ക്കിടയില്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. ഇതിന് 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നു.

പുതിയ മാരുതി എംപിവിയുടെ പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ ഇന്നോവ ഹൈക്രോസില്‍ കാണപ്പെടുന്ന ഇലക്ട്രിക് മോട്ടോറുള്ള അതേ 2.0 എല്‍ അറ്റ്കിന്‍സന്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിന്‍ ഉള്‍പ്പെടും. ഇഡ്രൈവ് ഗിയര്‍ബോക്‌സിനൊപ്പം, ഇത് 184 ബിഎച്ച്പിയുടെ ശക്തി നല്‍കുന്നു.

ക്യാബിനിനുള്ളില്‍ ആദ്യം ശ്രദ്ധിക്കുന്നത് ഷാംപെയ്ന്‍ ആക്‌സന്റുകളോട് കൂടിയ കറുത്ത നിറത്തിലുള്ള ഇന്റീരിയര്‍ തീമാണ്. സ്റ്റിയറിംഗ് വീലില്‍ സുസുക്കിയുടെ ലോഗോ ഉണ്ട്. പൂര്‍ണ്ണമായ ഫീച്ചര്‍ ലിസ്റ്റ് ഇന്ന് വെളിപ്പെടുത്തും. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, പാഡില്‍ ഷിഫ്റ്ററുകള്‍, ഡ്രൈവര്‍ സീറ്റിനുള്ള മെമ്മറി ഫംഗ്ഷന്‍, 10.1 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ് സഹിതം ഇബിഡി തുടങ്ങിയ ഫീച്ചറുകള്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന് സമാനമായി ഉണ്ട്.

പുതിയ മാരുതി ഇന്‍വിക്ടോയുടെ ഡോണര്‍ മോഡലായ ഇന്നോവ ഹൈക്രോസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ ഡിസൈന്‍ വ്യത്യാസങ്ങളുണ്ട്. ഡ്യുവല്‍ ക്രോം സ്‌ലേറ്റുകളുള്ള ഗ്രാന്‍ഡ് വിറ്റാരപ്രചോദിത ഫ്രണ്ട് ഗ്രില്‍, പുതുക്കിയ ഫ്രണ്ട് ബമ്പര്‍, ചെറിയ എല്‍ഇഡി ഡിആര്‍എല്‍കളുള്ള ഹെഡ്‌ലാമ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ ഡ്യുവല്‍ടോണ്‍ അലോയ് വീലുകള്‍ മാറ്റിനിര്‍ത്തിയാല്‍, സൈഡ് പ്രൊഫൈലില്‍ വലിയ മാറ്റമില്ല.

maruti car invicto