പുതിയ ഫീച്ചറുകളോടെ ഇഗ്നീസ് വിപണിയിലേക്ക്

By Anju N P.07 Aug, 2017

imran-azhar

 

മാരുതി സുസുക്കിയുടെ ന്യൂജന്‍ കാറായ ഇഗ്‌നീസ് വിപണിയില്‍ വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ഇഗ്‌നിസിന്റെ പരിഷ്‌കരിച്ച ഒരു പതിപ്പു കൂടി മാരുതി അവതരിപ്പിച്ചിരിക്കുന്നു. ഇഗ്‌നിസിന്റെ ടോപ് സ്പെക്ക് ആല്‍ഫയാണ് പുതിയ ഓട്ടോമാറ്റിക് പതിപ്പില്‍ കഴിഞ്ഞ ദിവസം മാരുതി പുറത്തിറക്കിയത്. പെട്രോള്‍ ഓട്ടോമാറ്റികിന് 7.01 ലക്ഷം രൂപയും ഡീസല്‍ ഓട്ടോമാറ്റികിന് 8.08 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. നേരത്തെ മിഡ്-ലെവല്‍ ഡെല്‍റ്റ, സീറ്റ ഇഗ്‌നീസില്‍ മാത്രമായിരുന്നു ഓട്ടോമാറ്റിക് പതിപ്പ് ലഭ്യമായിരുന്നത്.

 

ഓട്ടോമാറ്റിക് ആല്‍ഫയില്‍ ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റാണ് ട്രാന്‍സ്മിഷന്‍. സ്റ്റാര്‍ട്ട് സ്റ്റോപ്പ് പുഷ് ബട്ടണ്‍ സിസ്റ്റം, കീലെസ് എന്‍ട്രി, ഡിഫോഗര്‍, 15 ഇഞ്ച് അലോയി വീല്‍, പ്രൊജക്റ്റര്‍ ഹെഡ് ലാംമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംമ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റബില്‍ ഡ്രൈവര്‍ സീറ്റ് എന്നീ സൗകര്യങ്ങള്‍ ടോപ് സ്പെക്കിള്‍ തുടങ്ങിയവയും ഇതിലുണ്ട്. 7 ഇഞ്ച് സ്മാര്‍ട്ട്പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസറ്റവും ഉണ്ട്.

 


1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ എംജെഡി ഡീസല്‍ എന്‍ജിനിലുമാണ് ഇഗ്‌നീസ് വിപണിയിലുള്ളത്. പെട്രോള്‍ പതിപ്പ് 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കുമേകുമ്പോല്‍ ഡീസല്‍ എന്‍ജിന്‍ 75 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും നല്‍കും.നിരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ 27362 ഇഗ്‌നീസ് യൂണിറ്റ് വിറ്റഴിക്കാന്‍ മാരുതിക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ മാസംതോറും ശരാശരി 4500 യൂണിറ്റ് ഇഗ്‌നീസാണ് വിറ്റഴിക്കുന്നത്. 70 ശതമാനം വില്‍പ്പനയും പെട്രോള്‍ മോഡലിനാണ്.