മാരുതിയുടെ പുതിയ മൈക്രോ എസ് യു വി സെപ്റ്റംബറില്‍

By online desk.05 08 2019

imran-azhar

 

പുതിയ മൈക്രോ എസ് യു വിയുമായി മാരുതി സുസുക്കി എത്തുന്നു. 2018 ഫെബ്രുവരിയില്‍ നടന്ന ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തുന്ന പുതിയ ചെറു എസ് യു വി. എസ് പ്രെസോ എന്ന പേരില്‍ ഈ സെപ്റ്റംബറില്‍ വിപണിയിലെത്തുമെന്നാണ് സൂചന. വിറ്റാര ബ്രെസയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് എസ് യു വി സെഗ്മെന്റിലേക്ക് പുതിയ വാഹനങ്ങളെ പുറത്തിറക്കാന്‍ മാരുതിയെ പ്രേരിപ്പിക്കുന്നത്.ബ്രെസയെക്കാള്‍ ചെറിയ എസ് യു വി ഓട്ടോ എക്‌സ്‌പോയിലെ മാരുതി പവലിയനിലെ പ്രധാന താരമായിരുന്നു. ഇഗ്‌നിസിന്റെ നീളവും വീല്‍ബെയ്‌സുമായി എത്തുന്ന എസ് യു വിക്ക് 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ഉണ്ടാകുക. 180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ഉയര്‍ന്ന സീറ്റിങ് പൊസിഷനുമായിരിക്കും ചെറു എസ് യു വിക്ക്.

 

ഡാര്‍ക്ക് ഗ്രേ നിറത്തിലുള്ള ഇന്റീരിയറും ഡീജിറ്റല്‍ സ്പീഡോ മീറ്ററും ഇന്‍ഫോടൈമെന്റ് സിസ്റ്റവും പുതിയ വാഹനത്തിലുണ്ടാകും. മാരുതിയുടെ പുതലമുറ കാറുകളില്‍ ഉപയോഗിക്കുന്ന ഹെര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. ഉയര്‍ന്നു നില്‍ക്കുന്ന പിന്‍വശവും സ്‌ക്വിഡ് പ്ലേറ്റുകളുമൊക്കെയായി നിരത്തിലുള്ള ചെറു എസ് യു വികളുടെ മാതൃകയിലാണ് ഫ്യൂച്ചര്‍ എസ്. അതേ രൂപത്തില്‍ തന്നെയാകും പുതിയ മൈക്രോ എസ് യു വിയും. അഞ്ചു ലക്ഷം രൂപയില്‍ വില ആരംഭിക്കും

 

 

OTHER SECTIONS