ഇന്ത്യയില്‍ ചുവടുവെയ്ക്കാന്‍ ഒരുങ്ങി മാക്സസ് ഡി90

By online desk.19 11 2019

imran-azhar

 

 

ഇന്ത്യന്‍ വിപണിയുടെ എസ്യുവി ശ്രേണിയിലേക്ക് മാക്സസ് ഡി90 ചുവടുവെയ്ക്കാന്‍ ഒരുങ്ങുന്നു. എംജി മോട്ടോര്‍ ബാഡ്ജിലാകും മാക്സസ് ഇന്ത്യയിലേക്കെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എംജിയെപ്പോലെ ഞഅ:ഇന്റെ നിരവധി ബ്രാന്‍ഡുകളില്‍ ഒന്നാണിത്. എന്നിരുന്നാലും, ഇത് പൂര്‍ണ്ണമായും ഒരു ചൈനീസ് കമ്പനിയാണ്. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍സിന് ഇന്ത്യന്‍ വിപണിയില്‍ ഹെക്ടര്‍ മിഡ് സൈസ് എസ്യുവി അവതരിപ്പിച്ചതോടെ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അടുത്തതായി ഹ്യുണ്ടായി കോന ഇലക്ര്ടിക്കിന് എതിരാളിയായി ഫഥറ ഇവി എസ്യുവിയും എംജി പുറത്തിറക്കും. മാക്‌സസ് ഡി90എസ്യുവി വിപണിയിലെത്തിയാല്‍ എംജിയില്‍ നിന്നും ആഭ്യന്തര വിപണിയിലെത്തുന്ന മൂന്നാം മോഡലാകുമിത്. മാക്‌സസ് ഡി90 ഫുള്‍സൈസ് എസ്യുവിയുടെ പരീക്ഷണ ഓട്ടവും കമ്പനി ഇന്ത്യന്‍ നിരത്തുകളില്‍ നടത്തി. ഇതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്യുവിയ്ക്ക് എതിരാളിയായാണ് എംജി മാക്‌സസ് ഡി90 വിപണിയിലെത്തിക്കുക.

 

മോറിസ് ഗാരേജസ് പോലെ തന്നെ ഞഅ:ഇ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാക്സസില്‍ നിന്നുള്ള ആദ്യത്തെ എസ്യുവിയാണ് ഉ90.ട60 പിക്കപ്പ് ട്രക്കിനെ അടിസ്ഥാനമാക്കി അണ്ടര്‍പിന്നിങ്ങുകളുള്ള ലാഡര്‍ ഫ്രെയിം ചേസിസിലാണ് വാഹനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുനര്‍നിര്‍മ്മിച്ച ഡി90ക്ക് സാധാരണ എസ്യുവിയിലെന്നപോലെ ഇന്‍വേര്‍ട്ടഡ് ഹെക്‌സഗോണല്‍ ഫ്രണ്ട് ഗ്രില്‍ ലഭിക്കുന്നു. പ്രമുഖ എല്‍ഇഡി ഹെഡ്ലാമ്പ് അസംബ്‌ളി, സ്പോര്‍ട്ടി ഫോഗ് ലാമ്പ് ക്‌ളസ്റ്റര്‍, മള്‍ട്ടിസ്പോക്ക് അലോയ് വീലുകള്‍, ഹൊറിസോന്റല്‍ എല്‍ഇഡി ടെയില്‍ ലാമ്പുകളുള്ള കോംപാക്ട് റിയര്‍ പ്രൊഫൈല്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു.
വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി ചുരുക്കത്തില്‍, എംജി ബാഡ്ജ് വഹിക്കുന്ന മാക്സസ് ഡി90യുടെ പുനര്‍നിര്‍മ്മിച്ച പതിപ്പ് അതിന്റെ മുന്‍ പതിപ്പിന് സമാനമായി കാണപ്പെടും. ഇസൂസു എംയു എക്‌സ്എന്നിവയാകും വാഹനത്തിന്റെ പ്രധാന എതിരാളികള്‍. 5,005 മില്ലീമീറ്റര്‍ നീളവും 1,932 മില്ലീമീറ്റര്‍ വീതിയും 1,875 മില്ലീമീറ്റര്‍ ഉയരവും 2,950 മില്ലീമീറ്റര്‍ വീല്‍ബേസുമാണ് എസ്യുവിക്കുള്ളത്.


എസ്യുവിയോളം ഗ്രൗണ്ട് ക്‌ളിയറന്‍സ് നല്‍കുന്ന സെഡാന്‍ മോഡലുകള്‍ എംജി ബാഡ്ജില്‍ എത്തുന്ന ഡി90ന് 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ അല്ലെങ്കില്‍ 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ നല്‍കും. ആദ്യത്തേത് 225 ബിഎച്ച്പികരുത്തും 360 എന്‍എംടേര്‍ഖും ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തേത് 177 ബിഎച്ച്പി പവറില്‍ 400 എന്‍എം ടേര്‍ഖും സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാകും വാഗ്ദാനം ചെയ്യുക. 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, എട്ട് ഇഞ്ച് എംഐഡി, ആറ് എയര്‍ബാഗുകള്‍, ത്രീസോണ്‍ ഓട്ടോമാറ്റിക്ക് കൈ്‌ളമറ്റ് കണ്‍ട്രോള്‍, 12സ്പീക്കര്‍ ഓഡിയോ, എട്ട്‌വേ പവര്‍ ക്രമീകരിക്കാവുന്ന ഫീച്ചറുകള്‍ എന്നിവയെല്ലാം ഈ എസ്യുവിയുടെ സവിശേഷതകളാണ്.

 

OTHER SECTIONS