മെമ്മറബിള്‍ മാര്‍ച്ച് കാമ്പയിനുമായി ടൊയോട്ട

By online desk.21 03 2019

imran-azhar

 

 

കൊച്ചി: മികച്ച ആനുകൂല്യങ്ങളുമായി ടൊയോട്ട മെമ്മറബിള്‍ മാര്‍ച്ച് കാമ്പയിന്‍ ആരംഭിച്ചു. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ രാജ്യത്തുടനീളമുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലൂടെയും ഈ മാസം ഈ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാകും.


ടൊയോട്ട യാരിസിന് ട്വന്റി ബൈ ട്വന്റി (20/20)ഓഫറിലൂടെ 20,000 രൂപ ഡൗണ്‍ പേമെന്റ് അടയ്ക്കുമ്പോള്‍ 20,000 രൂപ തവണകളായി അടയ്ക്കാനുള്ള സൗകര്യം ലഭ്യമാകും. കൊറോള അള്‍ട്ടിസിന് 1,20000 രൂപ വരെയും, ഫോര്‍ച്യൂണറിന് 40,000 രൂപവരെയും, ഇന്നോവ ക്രിസ്റ്റയ്ക്ക് 55,000 രൂപ വരെയും ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ എറ്റിയോസിന് 48,000 രൂപവരെയും, ഹാച്ച്ബാക്ക് മോഡലായ ലിവക്ക് 28,000 രൂപ വരെയും ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം.

OTHER SECTIONS