ചെറു എസ്‍യുവി സെഗ്‌മെന്റിൽ പുതിയ ചരിത്രം കുറിക്കാൻ എംജി ആസ്റ്റർ

ചുരുങ്ങിയ കാലയളവ് കൊണ്ട് വാഹനപ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ച വാഹനനിർമ്മാതാക്കളാണ് എം.ജി. എഐ സാങ്കേതിക വിദ്യ ഉൾപ്പെടുത്തി എം.ജി പുറത്തിറക്കാനൊരുങ്ങുന്ന ആസ്റ്റർ ഇതിനോടകം തന്നെ വാഹനപ്രേമികൾക്കിടയിൽ ചർച്ചയായി കഴിഞ്ഞു. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം ലെവൽ 2 വുമായി സെഗ്‌മെന്റിലേക്ക് എത്തുന്ന ആദ്യ വാഹനമാണ് എംജി ആസ്റ്റർ. 120 എച്ച്പി കരുത്തും 150 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനും 163 എച്ച്പി കരുത്തും 203 എൻഎം ടോർക്കും നൽകുന്ന 1.3 ലീറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളായാണ് പുതിയ ആസ്റ്റർ എത്തുന്നത്.

New Update
ചെറു എസ്‍യുവി സെഗ്‌മെന്റിൽ പുതിയ ചരിത്രം കുറിക്കാൻ എംജി ആസ്റ്റർ

ചുരുങ്ങിയ കാലയളവ് കൊണ്ട് വാഹനപ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ച വാഹനനിർമ്മാതാക്കളാണ് എം.ജി. എഐ സാങ്കേതിക വിദ്യ ഉൾപ്പെടുത്തി എം.ജി പുറത്തിറക്കാനൊരുങ്ങുന്ന ആസ്റ്റർ ഇതിനോടകം തന്നെ വാഹനപ്രേമികൾക്കിടയിൽ ചർച്ചയായി കഴിഞ്ഞു.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം ലെവൽ 2 വുമായി സെഗ്‌മെന്റിലേക്ക് എത്തുന്ന ആദ്യ വാഹനമാണ് എംജി ആസ്റ്റർ. 120 എച്ച്പി കരുത്തും 150 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനും 163 എച്ച്പി കരുത്തും 203 എൻഎം ടോർക്കും നൽകുന്ന 1.3 ലീറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളായാണ് പുതിയ ആസ്റ്റർ എത്തുന്നത്.

1.5 ലീറ്റർ പെട്രോൾ എൻജിനു കൂട്ടായി മാനുവൽ ഗിയർബോക്സും 8 സ്റ്റെപ്പ് സിവിടി ഓട്ടമാറ്റിക്ക് ഗിയർബോക്സുമുണ്ട്. 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിനോടു കൂടി 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സും.

അഡ്വാൻസ്ഡ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാർണിങ്, ഓട്ടോ എമർജൻസി ബ്രേക്കിങ്, ലൈൻ കീപ്പ് അസിസ്റ്റ്, ലൈൻ ഡിപ്പാർച്ചർ പ്രവൻഷൻ, സ്പീഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളെല്ലാം അടങ്ങിയതാണ് ലെവൽ 2 അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രത്യേകതകൾ.

ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്സ്, റെനോ ഡസ്റ്റർ, സ്കോഡ കുശാക് തുടങ്ങിയ മുൻനിര വാഹനങ്ങളാണ് ആസ്റ്ററിന്റെ പ്രധാന എതിരാളികൾ.

mg astor