മിത് സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഡീലര്‍ഷിപ്പുകളില്‍

By Abhirami Sajikumar .14 May, 2018

imran-azhar

പുതിയ മിത് സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. 2018 ഔട്ട്‌ലാന്‍ഡറിന്റെ പ്രീബുക്കിംഗ് കമ്ബനി ഔദ്യോഗികമായി സ്വീകരിക്കുന്നുണ്ടെന്നും ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ജൂണ്‍ മാസം മുതല്‍ മിത് സുബിഷി ഔട്ട്‌ലാന്‍ഡര്‍ ലഭിച്ചു തുടങ്ങുമെന്നും അറിയിച്ചു. പുതിയ ഔട്ട്‌ലാന്‍ഡറിന്ഏകദേശം മുപ്പത് ലക്ഷം രൂപ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

 

 

സവിശേഷതകൾ :-

ബ്ലാക് പേള്‍, കോസ്മിക് ബ്ലൂ, ഓറിയന്റ് റെഡ്, കൂള്‍ സില്‍വര്‍, വൈറ്റ് സോളിഡ്, വൈറ്റ് പേള്‍, ടൈറ്റാനിയം ഗ്രെയ് എന്നിവയാണ് ലഭ്യമായ നിറങ്ങള്‍. 6.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നൽകിയിട്ടുണ്ട്.

ഏഴു സീറ്റര്‍ പരിവേഷമാണ് ഔട്ട്‌ലാന്‍ഡറില്‍ ഒരുക്കിയിട്ടുള്ളത്. എസ്‌യുവിയുടെ ഒരുക്കം 2.4 ലിറ്റര്‍ MIVEC പെട്രോള്‍ എഞ്ചിനിലും. പരമാവധി 164 bhp കരുത്തും 222 Nm torque ഉം എഞ്ചിനുണ്ട്. പാഡില്‍ ഷിഫ്റ്ററുകളുള്ള സിവിടി ഗിയര്‍ബോക്‌സാണ് മുഖ്യാകര്‍ഷണമായിട്ടുള്ളത്. ഏഴു സ്പീഡായിരിക്കും സിവിടി ഗിയര്‍ബോക്‌സ്.

OTHER SECTIONS