ലാലേട്ടന്റെ പുതിയ കാരവന്‍, കിടിലന്‍ ഫീച്ചേഴ്‌സ്, നമ്പറാണ് താരം

By santhisenanhs.27 09 2022

imran-azhar

 

ലാലേട്ടന്റെ അത്യാഢംബര കാരവനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരാം. ഹോട്ടൽ മുറിയിലെ ആഡംബര സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചിട്ടുള്ള വാഹനത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

 

ബ്രൗണ്‍ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനത്തിന് കൂടുതല്‍ അഴകേകുന്നത് ഇരു വശങ്ങളിലെ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകളും അലങ്കരങ്ങളുമാണ്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ ആഡംബര സൗകര്യങ്ങൾ കാരവാനിലുണ്ട്. വാഹനത്തിന്റെ ഇന്റീരിയർ ചിത്രങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

 

എറണാകുളം ആര്‍.ടി.ഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്ത വാഹനത്തിനു മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ആണ് നൽകിയിരിക്കുന്നത്. തെന്നിന്ത്യയിലെ നിരവധി താരങ്ങൾക്ക് വാഹനം ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് മോഹൻലാലിന്റെ കാരവാൻ നിർമിച്ചിരിക്കുന്നത്.

 

ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കേരളത്തിലെ സെപ്ഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.

 

കടുത്ത വാഹനപ്രേമിയെന്ന വിശേഷണമില്ലെങ്കിലും ടൊയോട്ട വെല്‍ഫയര്‍, മെഴ്‌സിഡീസ് ബെന്‍സ് ഉള്‍പ്പെടെയുള്ള ഏറ്റവും മികച്ച വാഹനങ്ങളാണ്‌ മോഹന്‍ലാലിന്റെ ഗ്യാരേജിലുള്ളത്.

 

3907 സി.സി. ശേഷിയുള്ള നാല് സിലിണ്ടര്‍ 4ഡി34ഐ സി.ആര്‍.ഡി.ഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

OTHER SECTIONS