പുതിയ ആള്‍ട്ടോ ഒക്ടോബറില്‍

By Online Desk .04 02 2019

imran-azhar

 

 

കൊച്ചി: മാരുതിയുടെ ജനപ്രിയ മോഡലായ ആള്‍ട്ടോയുടെ പുത്തന്‍ പതിപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. ആള്‍ട്ടോയുടെ നാല്‍പ്പതാം വാര്‍ഷിക ദിനത്തിലായിരിക്കും പുതിയ മോഡലിന്റെ അവതരണം.


മള്‍ട്ടിപ്പിള്‍ എന്‍ജിന്‍ ട്യൂണില്‍ 660 സിസി എന്‍ജിനുള്ളതാണ് നിലവില്‍ നിരത്തിലോടുന്ന സുസുക്കി ആള്‍ട്ടോ 2014 മോഡല്‍. ഇതേ എന്‍ജിന്‍ നിലനിര്‍ത്തിയായിരിക്കും പുതിയ ആള്‍ട്ടോ എത്തുക. 2012-ല്‍ എത്തിയ മാരുതി സുസുക്കി ആള്‍ട്ടോ 800 മോഡലാണ് ഇന്ത്യയില്‍ ഇപ്പോഴും ഓട്ടം തുടരുന്നത്. ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ രാജ്യത്ത് കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ മാറ്റത്തോടെ പുതിയ ആള്‍ട്ടോ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


സുസുക്കിയുടെ പുതിയ മോഡലുകളെല്ലാം പിന്തുടരുന്ന ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമിലായിരിക്കും ആള്‍ട്ടോയുടെ നിര്‍മാണം. ഭാരം കുറഞ്ഞതാണെങ്കിലും ഈ പ്ലാറ്റ്ഫോം കൂടുതല്‍ ദൃഢത നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയില്‍ തരംഗമായ മാരുതി ആള്‍ട്ടോ 800 മോഡലില്‍ നിന്ന് വ്യത്യസ്തമായ രൂപഭാവമാണ് വിദേശ രാജ്യങ്ങളിലെ ആള്‍ട്ടോയ്ക്കുള്ളത്.

OTHER SECTIONS