
ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് എസ്‌യുവി ആണ് ഫോർഡിന്റെ എക്കോസ്‌പോർട്ട്. തകർപ്പൻ ലുക്കിൽ ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഈ ഐക്കണിക്ക് അമേരിക്കന്‍ കമ്പനി. ഫോർഡിന്റെ ഐതിഹാസിക മോഡൽ ബ്രോൻകോയെ നീണ്ട 24 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിക്കുകയാണ് ഫോർഡ്. എക്കോസ്‌പോർട്ടിലാണ് ബ്രോൻകോയുടെ കരുത്തൻ ഡിസൈൻ ശൈലി പകരാൻ കമ്പനി ഒരുങ്ങുന്നത്. അടിമുടി മാറ്റവുമായാണ് പുത്തൻ എക്കോസ്പോർട്ടിന്റെ തിരിച്ചുവരവ്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി-ജിടിഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം എത്തുക. വാഹനത്തിന്റെ മാതൃകാചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. 1966ലാണ് ബ്രോൻകോയെ ഫോർഡ് ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് 1978ൽ ഫോർഡ് എഫ്-സീരീസ് ട്രക്ക് പ്ലാറ്റ്ഫോമിന്‍റെ ഭാഗമായി ബ്രോൻകോ മാറുകയായിരുന്നു.