By Sooraj S.09 10 2018
ഒരു കാലത്ത് വാഹന പ്രേമികളുടെ മനം കവർന്ന കാറാണ് ഹ്യുണ്ടായ് സാൻഡ്രോ. കാർ വിപണിയിൽ തലയെടുപ്പോടെ നിന്ന സാൻഡ്രോ നാല് വർഷങ്ങൾക്ക് മുൻപ് വിപണിയിൽ നിന്നും പിൻവലിക്കുകയായിരുന്നു. എന്നാൽ പഴയതിൽ നിന്നും ഗംഭീര മേക്ക് ഓവറുമായാണ് പുതിയ സാൻഡ്രോയുടെ വരവ്. നിരവധി പുത്തൻ സാങ്കേതിക വിദ്യയോടെയും, അതോടൊപ്പം ആകർഷകമായ ഡിസൈനിങ്ങിലൂടെയുമാണ് ഹ്യൂണ്ടായ് പുതിയ സാൻഡ്രോ അവതരിപ്പിക്കുന്നത്. 1.1-ലിറ്റർ iRDE പെട്രോള്‍ 1.2-ലിറ്റർ കാപ്പാ പെട്രോള്‍ എന്‍ജിനാണ് പുതിയ സാൻഡ്രോയ്ക്ക് കരുത്ത് പകരുക. 63 ബി എച്ച് പി കരുത്ത് പകരും. കൂടാതെ പഴയ മോഡലിൽ നിന്നും മൈലേജും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇന്റീരിയർ ഡിസൈനിങ്ങിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാനുവലിന് പുറമെ ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റിങ്ങും സാൻഡ്രോ നൽകുന്നുണ്ട്. സാൻഡ്രോയുടെ പുതിയ മോഡൽ മാരുതി സെലേറിയോക്ക് കനത്ത തിരിച്ചടി നൽകും.