പുത്തൻ ഐ 20 എത്തി..! സവിശേഷതകൾ ഇങ്ങനെ

By Web Desk.06 11 2020

imran-azhar

 

 

വാഹന പ്രേമികൾ കാത്തിരുന്ന പുത്തൻ ഐ 20 എത്തി. ഹ്യൂണ്ടായിയുടെ പ്രീമിയം ഹാച്ബാക് ഐ 20യാണ് വിപണിയിലെത്തിയിരിക്കുന്നത്. മുൻ ഭാഗത്ത് നിരവധി മാറ്റങ്ങളുമായാണ് പുത്തൻ ഐ 20യുടെ വരവ്. 1.2 ലിറ്റർ പെട്രോൾ, 1 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ എൻജിൻ തുടങ്ങിയ വകഭേദങ്ങളും വാഹനത്തിന്റെ പ്രത്യേകതയാണ്. ഷാർക്ക്ഫിൻ ആന്റിന, 15 ഇഞ്ച് ഫോർ-സ്‌പോക്ക് അലോയ് വീലുകൾ, എൽഇഡി ലൈറ്റിംഗ് തുടങ്ങിയവ പ്രധാന ആകർഷണങ്ങളാണ്.

 

സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബോസ് ഓഡിയോ സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ , ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ വാഗ്ദാനങ്ങളും നിർമാതാക്കൾ പ്രധാനം ചെയ്യുന്നുണ്ട്. മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നീ വാഹനങ്ങളാണ് പുത്തൻ ഐ 20യുടെ എതിരാളികൾ.

 

OTHER SECTIONS