പുത്തൻ ലുക്കിൽ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ്

By Greeshma.G.Nair.20 Mar, 2017

imran-azhar

 

 

 
 
 കൊച്ചി:  പുത്തൻ ലുക്കിൽ പുതിയ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് നിരത്തിലിറങ്ങി. സ്ട്രീറ്റ് പ്ലാറ്റ്‌ഫോമില്‍ രൂപപ്പെടുത്തിയ പുതിയ ഹാര്‍ലിയിലെ ഹൈ ഔട്ട്പുട്ട് റെവല്യൂഷന്‍ എക്‌സ് 750 എന്‍ജിന് മധ്യറേയ്ഞ്ചിലും ഉയര്‍ന്ന പവറും ഉയര്‍ന്ന ടോര്‍ക്കും രൂപപ്പെടുത്തുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. 
 
 മികച്ച റിസര്‍വോയര്‍ ആയി പ്രവര്‍ത്തിക്കുന്ന റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, ഷാസി ജ്യോമട്രി, റൈഡിംഗ് പൊസിഷന്‍, ഡ്യുവല്‍ 300 മില്ലീമീറ്റര്‍ ഡിസ്‌കുകള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡ് എബിഎസ് ബ്രേക്കിംഗ് സംവിധാനം, ഓപ്പണ്‍ സ്‌പോക്ക് ബ്ലാക്ക് കാസ്റ്റ് അലൂമിനിയം വീലുകള്‍, പുതിയ റേഡിയല്‍ ടയറുകള്‍ തുടങ്ങിയവയുമാണ് പുതിയ ഹാര്‍ലിയുടെ സവിശേഷതകള്‍.

OTHER SECTIONS