ഡീലര്‍ഷിപ്പുകളില്‍ പുതിയ സ്വിഫ്റ്റിന്റെ ബുക്കിങ് തുടങ്ങി

By Anju N P.06 Jan, 2018

imran-azhar

 


മാരുതിയുടെ മൂന്നാം തലമുറക്കാരനായ സ്വിഫ്റ്റിന്റെ ബുക്കിങ് ആരംഭിച്ചു. പ്രധാന നഗരങ്ങളിലുള്ള ചില ഡീലര്‍ഷിപ്പുകളിലാണ് അവതരണത്തിന് മുന്നെ ബുക്കിങ് സ്വീകരിച്ച് തുടങ്ങിയിരിക്കുന്നത്. എന്നാല്‍ ബുക്കിങ് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. വരും ആഴ്ചകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

11,000 രൂപ അഡ്വാന്‍സായി നല്‍കി ബുക്കിങ് നടത്താനുള്ള അവസരമാണ് മാരുതി ഒരുക്കിയിരിക്കുന്നത്. പഴയ സ്വിഫ്റ്റിന്റെ സ്റ്റോക്ക് തീര്‍ന്ന പശ്ചാത്തലത്തിലാണ് ഡീലര്‍ഷിപ്പുകള്‍ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. പുതിയ സ്വിഫ്റ്റിന്റെ ഉല്പാദനം കമ്പനി അടുത്തിടെയാണ് ഔദ്യോഗികമായി നിര്‍ത്തിവച്ചത്. അതുകൊണ്ട് തന്നെ പഴയ സ്വിഫ്റ്റുകളുടെ വിതരണവും ഡീലര്‍ഷിപ്പുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

 

ജനുവരി അവസാനത്തോടെ പുതിയ സ്വിഫ്റ്റിനെ അവതരിപ്പിക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയിലൂടെയായിരിക്കും പുതിയ സ്വിഫ്റ്റിന്റെ അവതരണം. രണ്ട് മുതല്‍ മൂന്ന് മാസം വരെയുള്ള കാത്തിരിപ്പ് സമയമാണ് പുതിയ സ്വഫ്റ്റിനായി ഒരുക്കിയിരിക്കുന്നത് എന്നാണ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ലഭിക്കുന്ന വിവരം.

OTHER SECTIONS