വിപണി കീഴടക്കാന്‍ 'ന്യൂജെന്‍ സ്വിഫ്റ്റ്' വരുന്നൂ...

By Anju N P.25 Oct, 2017

imran-azhar

 


ഇന്ത്യന്‍ കാര്‍ പ്രേമികളുടെ ഹരമായ സ്വിഫ്റ്റിന്റെ പുത്തന്‍ തലമുറയുടെ ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത വര്‍ഷം ആദ്യം പുതിയ സ്വിഫ്റ്റിന്റെ അവതരണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . 2018 ഓട്ടോ എക്സ്പോയില്‍ അവതരിച്ചതിന് ശേഷമായിരിക്കും പുതിയ തലമുറ സ്വിഫ്റ്റിനെ വിപണിയിലെത്തിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഓട്ടോ എക്സ്പോ അരങ്ങേറുന്നത്.

 

സ്വിഫ്റ്റ് മാരുതിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിലായിരിക്കും ഈ പുത്തനെന്നാണ് വിലയിരുത്തല്‍. അടുത്തിടെ പുറത്തിറങ്ങിയ സ്വിഫ്റ്റ് ഡിസയര്‍ വിപണിയില്‍ വന്‍ ഹിറ്റായിരുന്നു. പുതിയ ഡിസൈറിന്റെ അതെ പ്ലാറ്റ്‌ഫോമിലാണ് പുത്തന്‍ സ്വിഫ്റ്റും ഒരുങ്ങുക. HEARTECT അടിത്തറയില്‍ ഹൈ-സ്ട്രെങ്ങ്ത് സ്റ്റീലില്‍ ഒരുങ്ങുന്ന പുത്തന്‍ സ്വിഫ്റ്റിന് ഡിസയറിനെ പോലെ തന്നെ ഭാരക്കുറവ് പ്രതീക്ഷിക്കാം. ഭാരക്കുറവ് ഉള്ളതിനാല്‍ മികച്ച മൈലേജും പുതിയ സ്വിഫ്റ്റിന് വാഗ്ദാനം ചെയ്യാന്‍ കഴിയും.

 


നിലവില്‍ 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എന്‍ജിനിലും, 1.3 ലിറ്റര്‍ DDiS ഡീസല്‍ എന്‍ജിനിലുമാണ് മാരുതി സ്വിഫ്റ്റുകള്‍ ലഭ്യമായിട്ടുള്ളത്. പുത്തന്‍ തലമുറ സ്വിഫ്റ്റിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഡിസൈനില്‍ വിപ്ലവകരമായ മാറ്റമാണ് മാരുതി വരുത്തിയിട്ടുള്ളത്. മുന്‍തലമുറകളെ അപേക്ഷിച്ച് സ്‌പോര്‍ടി ലുക്ക് കൈവരിച്ചതാണ് ഫ്രണ്ട് എന്‍ഡ് ഡിസൈന്‍.


ഹെഡ് ലാമ്പും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ആണ് മുന്‍വശത്തെ മുഖ്യാകര്‍ഷണങ്ങള്‍. ബലെനോയ്ക്ക് സമാനമായ ഫെന്‍ഡറുകളാണ് ശ്രദ്ധേയമായ മറ്റൊരു സവിശേഷത. വലുപ്പമേറിയ റിയര്‍ വിന്‍ഡ്‌സ്‌ക്രീനും C-Pillar മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകളുമാണ് ഡിസൈനിലെ മറ്റൊരു പുതുമ.

 

അകത്തളത്തിലും പുതിയ സ്വിഫ്റ്റ് സ്‌പോര്‍ടി ലുക്ക് കൈവരിച്ചിട്ടുണ്ട്. സര്‍ക്കുലാര്‍ HVAC കണ്‍ട്രോളുകള്‍ക്ക് ഒപ്പമുള്ള സ്മാര്‍ട്ട്‌പ്ലേ സിസ്റ്റമാണ് അകത്തളത്തെ പ്രധാന ഹൈലേറ്റ്. ഹൈ-റെസല്യൂഷന്‍ മള്‍ട്ടി-ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയോട് കൂടിയ ട്വിന്‍-പോഡ് സ്പീഡോ കണ്‍സോളും മാരുതി അവതരിപ്പിച്ച പുതിയൊരു ഫീച്ചറാണ്.

OTHER SECTIONS