വലിയ ക്വിഡുമായി റെനോ

By online desk.08 04 2019

imran-azhar

 

 

ജനപ്രിയകാറുകളിലൊന്നായ ക്വിഡിനെ അടിസ്ഥാനപ്പെടുത്തി റെനൊ എംയുവിയുമായി നിര്‍മ്മിക്കുന്നു. സിഎംഎഫ്എ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന വാഹനത്തിന്റെ പേര് ട്രൈബര്‍. ഈ വര്‍ഷം ജൂലായയില്‍ പുറത്തിറങ്ങുന്ന വാഹനത്തിന്റെ രേഖചിത്രവും റെനോ പുറത്തുവിട്ടു. ഏകദേശം 5.3 ലക്ഷം മുതല്‍ 8 ലക്ഷം വരെയായിരിക്കും ട്രൈബറിന്റെ വില.


ക്വിഡുമായി ചെറിയ സാമ്യമുണ്ടാകുമെങ്കിലും പൂര്‍ണമായും പുതിയ വാഹനമായിരിക്കും ട്രൈബര്‍. ക്വിഡിനെപ്പോലെ തന്നെ ട്രൈബറിനും സെഗ്മെന്റിലെ ഏറ്റവും മികച്ച ലുക്ക് നല്‍കാനാണ് റെനൊ ശ്രമിക്കുക. വലിയ ബോണറ്റ്. എല്‍ഇഡി ഡൈറ്റം റണ്ണിംഗ് ലൈറ്റുകള്‍, വലിയ ഗ്രില്‍, ഭംഗിയുള്ള പിന്‍ഭാഗം എന്നിവയുണ്ടാകും. ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്‌സ് ക്യാമറ എന്നിവയും ഉണ്ടാകും. സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ് കൂടാതെ സൈഡ് എയര്‍ബാഗുകളും സ്പീഡ് വാണിംഗ് സിസ്റ്റവുമുണ്ടാകും.


മുന്നു നിര സീറ്റുകളും ട്രൈബറിലുണ്ട്. ക്വിഡില്‍ ഉപയോഗിക്കുന്ന ഒരു ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്റെ കരുത്തു കൂടിയ വകഭേദവും 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സും ട്രൈബറില്‍ ഇടംപിടിക്കും. വിപണിയിലുള്ള വാഹനങ്ങളുമായി മത്സരിക്കാതെ പുതിയൊരു സെഗ്‌മെന്റ് സൃഷ്ടിച്ചാണ് ട്രൈബര്‍ എത്തുന്നത്.

OTHER SECTIONS