പുതിയ ടാറ്റാ ഏയ്‌സ് ഗോള്‍ഡ് വിപണിയില്‍

By Abhirami Sajikumar.17 Apr, 2018

imran-azhar

 

ടാറ്റാ മോട്ടേഴ്‌സ് പുതിയ ടാറ്റാ എയ്‌സ് ഗോള്‍ഡ് വിപണിയിലിറക്കി. ടാറ്റാ ഏയ്‌സിന്റെ ജനപ്രിയത പരിഗണിച്ചും ഒട്ടേറെ ഗവേഷണങ്ങള്‍ നടത്തിയുമാണ് മികച്ച ശേഷിയുള്ള പുതിയ ടാറ്റാ എയ്‌സ് ഗോള്‍ഡ് രൂപപ്പെടുത്തിയിരിക്കുന്നത്. 3.75 ലക്ഷം രൂപയായിരിക്കും വില.

സവിശേഷതകൾ :-

ആര്‍ട്ടിക് വൈറ്റ് നിറത്തിലായിരിക്കും പുതിയ എസ്‌സിവി നിരത്തിലെത്തുക. 702 സിസി സിലിണ്ടര്‍ ഐഡിഐ എന്‍ജിനാണ് ഇവയ്ക്ക്.ആകര്‍ഷമായ രൂപം, സ്റ്റീയറിംഗ് വീല്‍, കൈകാര്യം ചെയ്യാനുള്ള ക്ഷമത, ഉപയോഗ പ്രദമായ ഡാഷ്‌ബോര്‍ഡ് എന്നിവയ്ക്ക് പുറമെ സുരക്ഷിതമായ ഡ്രൈവിംഗും കുറഞ്ഞ കൈകാര്യചെലവും ആകര്‍ഷമായ വിലയുമാണ് പുതിയ ടാറ്റാ ഏയ്‌സ് ഗോള്‍ഡിന്റെ് പ്രത്യേകത. പുതിയ സംരംഭങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് വഴിയൊരുക്കും.

OTHER SECTIONS